സംഭവം ചെറുപയർ അല്ല, ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ്! ഇനി ബഹിരാകാശ യാത്രികരുടെ വയർ നിറയ്ക്കുക ഇവനായിരിക്കും!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംഭവം ചെറുപയർ അല്ല, ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ്! ഇനി ബഹിരാകാശ യാത്രികരുടെ വയർ നിറയ്‌ക്കുക ഇവനായിരിക്കും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ് വാട്ടർമീൽ. വേരോ തണ്ടോ ഇല്ലാത്ത ഈ സസ്യം കൂടുതലും ജലാശയങ്ങളിലാണ് കാണപ്പെടുന്നത്. ഈ കുഞ്ഞൻ സസ്യം ബഹിരാകാശ യാത്രികർക്കുള്ള ഭക്ഷണവും ഓക്‌സിജൻ സ്രോതസുമായിരിക്കുമെന്നുള്ള പഠനങ്ങളാണ് പുറത്തുവരുന്നത്. തായ്‌ലൻഡിലെ മഹിഡോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ നെതർലാൻഡിലെ ESTEC സാങ്കേതിക കേന്ദ്രത്തിലായിരുന്നു ഇതിനാദാരമായ പഠനം നടത്തിയത്. ഇവിടെയുള്ള ലാർജ് ഡയമീറ്റർ സെൻട്രിഫ്യൂജ് (LDC) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം.ജലസസ്യങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിനേക്കാളും ഗുരുത്വാകർഷണ ബലം (ഹൈപ്പർ ഗ്രാവിറ്റി) നൽകിയുള്ള പരീക്ഷണങ്ങൾ നടക്കുന്നത് ഇവിടെയാണ്. എട്ട് മീറ്റർ വ്യാസമുള്ള സെൻട്രിഫ്യൂജാണ് എൽഡിസി. ദീർഘനേരത്തേക്ക് ഭൂമിയേക്കാൾ 20 മടങ്ങ് ഗുരുത്വാകർഷണ നിലവാരം പുലർത്താൻ ഇവയ്‌ക്ക് കഴിയും. അതുവഴി ബഹിരാകാശത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.

20 ഗ്രാം വാട്ടർമീൽ സാമ്പിളുകൾ സ്വാഭാവിക സൂര്യപ്രകാശത്തെ അനുകരിക്കുന്ന എൽഇഡി ഘടിപ്പിച്ച ബോക്‌സുകളിൽ സ്ഥാപിച്ചു. സെൻട്രിഫ്യൂജിനെ കറക്കിയാണ് ഇവ വളർത്തിയെടുക്കുന്നത്. രണ്ടാഴ്ചയോളമാണ് ഗവേഷകർ പഠനം നടത്തിയത്.

ജലാശയങ്ങളിൽ പൊങ്ങി കിടക്കുന്ന സസ്യമായതിനാൽ ഗുരുത്വാകർഷണ വ്യതിയാനങ്ങൾ ഇതിന്റെ വളർച്ചയെയും വികാസത്തെയും സ്വാധീനിക്കുന്നു. ഗുരുത്വാകർഷണ ബലം വർദ്ധിച്ചാലും സസ്യം വളരുന്നതായി കണ്ടെത്തി. വളരാൻ മണ്ണിന്റെ ആവശ്യമില്ലാത്തതിനാൽ തന്നെ ഇവ ബഹിരാകാശ യാത്രികർക്ക് മുതൽ കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.

പ്രോട്ടീൻ സമ്പുഷ്ടമാണ് വാട്ടർമീൽ. തായ്‌ലൻഡിൽ സൂപ്പ് മുതൽ സാലഡിൽ വരെ വ്യാപകമായി ഈ ഓക്‌സിജൻ ഉത്പാദകരായ വാട്ടർമീലിനെ ഉപയോഗിക്കുന്നു. സസ്യത്തിന്റെ 100 ശതമാനവും ഭക്ഷ്യയോഗ്യമായതിനാൽ സ്‌പേസ് അഗ്രികൾച്ചറിൽ വലിയ പങ്ക് വഹിക്കാൻ വാട്ടർമീലിന് കഴിയും. ബഹിരാകാശത്ത് സുസ്ഥിരമായ കൃഷിക്ക് വഴിയൊരുക്കാൻ ഈ സസ്യത്തിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. വ്യത്യസ്ത ഗുരുത്വാകർഷണ പരിസ്ഥിതികളുമായി സസ്യങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ ഈ പഠനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ തത്‌പോംഗ് തുല്യാനന്ദ പറഞ്ഞു.

Tags: European Space AgencySmallest Flowering PlantWatermeal
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies