സിനിമയിൽ അഭിനയിക്കാനായി ആരോടും അവസരം ചോദിച്ചിട്ടില്ല; കിട്ടുന്ന പ്രതിഫലം കൊണ്ട് ചിത്രം പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമയിൽ അഭിനയിക്കാനായി ആരോടും അവസരം ചോദിച്ചിട്ടില്ല; കിട്ടുന്ന പ്രതിഫലം കൊണ്ട് ചിത്രം പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 02:37 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. തമിഴിൽ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഗൗതം മേനോൻ. ഏഴ് വർഷം മുൻപാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമാകാൻ തുടങ്ങിയത്. വിക്രത്തിനെ നായകനാക്കി ഷൂട്ടിംഗ് ആരംഭിച്ച ധ്രുവനച്ചത്തിരമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രം. ഏറെ കാരണങ്ങൾകൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. ഒരു പക്ഷേ തെന്നിന്ത്യയിൽ ഇത്രയും വലിയൊരു കാലയളവിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമില്ലെന്ന് തന്നെ പറയാം.

ധ്രുവ നച്ചത്തിരത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതിന് ശേഷമാണ് ഗൗതം മേനോൻ അഭിനയ രംഗത്തേയ്‌ക്ക് ചുവടുവെച്ചത്. ഏഴു വർഷത്തിനിടെ മിക്ക തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സിനിമകളിൽ ഗൗതം മേനോൻ അഭിനയിച്ചു. എന്നാൽ ഇതിനിടെ ഒരു സിനിമ പോലും ഗൗതം മേനോൻ സംവിധാനം ചെയ്തിട്ടില്ല. സംവിധാനത്തിൽ നിന്ന് അഭിനയത്തിലേയ്‌ക്ക് എത്തിയതിനെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് ഗൗതം മേനോൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് താൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കുറച്ച് കഴിഞ്ഞപ്പോൾ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നി. ആ സമയത്താണ് സിനിമകളിൽ അഭിനയിക്കാൻ ചിലരിൽ നിന്നും ക്ഷണങ്ങൾ വന്ന് തുടങ്ങിയത്. ഞാൻ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാം എന്നതിനാലാണ് അഭിനയിച്ചതെന്നും ഗൗതം മേനോൻ പറഞ്ഞു. അല്ലാത്തപക്ഷം താൻ സിനിമയിൽ അഭിനയിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

2016 ലാണ് ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനിടെ ചിത്രത്തിന്റെ ഒരു ടീസറും ഗാനവും പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമ ഉടൻ പ്രദർശനത്തിനെത്തും എന്ന വാർത്ത ആരാധകരെ അറിയിച്ചത്.

 

Tags: SUBGOUTHAM VASUDEV MENON
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies