ജറുസലേം: ഇസ്രായേൽ അതിർത്തിയിൽ മിസൈൽ ആക്രമണം നടത്തി ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ള. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്.
ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടർന്ന് അതിർത്തി പ്രദേശത്തേക്ക് സാധാരണക്കാർക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇറാൻ പിന്തുണയുള്ള ലെബനൻ ഭീകരസംഘടനയാണ് ഹിസ്ബുള്ള. ഗാസയ്‌ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുള്ള തലവൻ സയേദ് ഹസൻ നസ്രല്ലയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.