മലയാളികളുടെ പ്രിയങ്കരികളായ നടികളാണ് ലിസിയും മകൾ കല്യാണി പ്രിയദർശനും. എൺപതുകളിൽ മലയാളത്തിൽ തിളങ്ങി നിന്നിരുന്ന ലിസി ഇന്ന് സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. ഇപ്പോഴിതാ, മകൾ കല്ല്യാണിയ്‌ക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുന്ന ലിസിയുടെ ചിത്രങ്ങളാണ് വെെറലാകുന്നത്.
View this post on Instagram
കല്യാണിയും ലിസിയും ഇത്തവണ അവധി ആഘോഷിക്കുന്നത് ലണ്ടനിലാണ്. ‘അമ്മയുടെയും മകളുടെയും ട്രിപ്പ്’ എന്ന അടിക്കുറിപ്പുമായി ലിസി തന്നെയാണ് വിദേശത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. കല്യാണി പകർത്തിയ ചിത്രങ്ങളാണ് ലിസി പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാണ്. ഇതോടെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്. ലിസിയുടെ സുഹൃത്തുക്കളായ നടി രാധിക ശരത്കുമാര്‍, ഖുശ്ബു സുന്ദർ എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും കണ്ടാൽ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരണം എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
View this post on Instagram















