ആദ്യ ഇലക്ട്രിക് പിക്കപ്പ് ട്രക്കുമായി ഇസുസു; 2025 ഓടെ വിപണിയിലേക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആദ്യ ഇലക്ട്രിക് പിക്കപ്പ് ട്രക്കുമായി ഇസുസു; 2025 ഓടെ വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 01:08 pm IST
Facebook
Twitter
WhatsAppTelegram

പ്രശസ്ത ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഇസുസു തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ഓടെ കമ്പനി ഓൾ-ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കുമെന്ന് ഇസുസു പ്രസിഡന്റും സിഇഒയുമായ ഷിൻസുകെ മിനാമി പ്രഖ്യാപിച്ചു. നവീകരിച്ച ഇസുസു ഡി-മാക്‌സ് ട്രക്ക് പുറത്തിറക്കുന്ന ചടങ്ങിൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ വച്ചാണ് മിനാമി പ്രഖ്യാപനം നടത്തിയത്.

കാർബൺ ന്യൂട്രൽ അന്തരീക്ഷം കൈവരിക്കുന്നതിനുള്ള കമ്പനിയുടെ സജീവമായ ശ്രമങ്ങൾക്ക് മിനാമി പ്രധാന്യം നൽകി. തായ്ലൻഡിൽ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) പിക്കപ്പ് ട്രക്ക് വികസിപ്പിക്കുന്നതിനാണ് ഇസുസുവിന്റെ നീക്കം.

‘ഇസുസു കാർബൺ ന്യൂട്രൽ സമൂഹം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തുകയാണ്, തായ്ലൻഡിൽ ഒരു ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ പിക്കപ്പ് ട്രക്ക് നിർമ്മിക്കാൻ ഇസുസു പദ്ധതിയിടുന്നു. ആദ്യം ഇത് യൂറോപ്പിൽ അവതരിപ്പിക്കും, തുടർന്ന് തായ്ലൻഡ് ഉൾപ്പെടെയുള്ള ഓരോ വിപണിയുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അതിന്റെ ക്രമാനുഗതമായ വ്യാപനം പരിശോധിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.

തായ്‌ലൻഡിൽ ഉൾപ്പെടെയുള്ള വിവിധ ആഗോള വിപണിയിൽ പിക്കപ്പ് ട്രക്കിന് ഡിമാൻഡ് കൂടുതലാണ് അതുകൊണ്ട് തന്നെ ആദ്യം യൂറോപ്യൻ വിപണിയിൽ ആയിരിക്കും ബിഇവി കമ്പനി അവതരിപ്പിക്കുക. എന്നാൽ പുറത്തിറക്കാൻ പോകുന്ന ഇലക്ട്രിക് പിക്കപ്പ് ട്രക്കിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളോ യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന കൃത്യമായ സമയമോ മിനാമി വെളിപ്പെടുത്തിയിട്ടില്ല.

ഇസുസു ഓൾ-ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ഇന്ത്യയിലെ ലോഞ്ചിനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിൽ പിക്കപ്പ് ട്രക്കുകളുടെ പ്രധാന്യവും, വിപണിയിലെ ഡിമാൻഡും, വിലയും കണക്കിലെടുത്ത് വാഹനം രാജ്യത്ത് എത്തിക്കാൻ സാധ്യതയേറെയാണ്. MU-X, ഹൈ ലാൻഡർ, ഡി മാകസ്, എസ്-ക്യാബ്, വി ക്രോസ് എന്നിവയുൾപ്പെടെ വിവിധ ഓട്ടോമോട്ടീവ് സെഗ്മെന്റുകൾക്കായി ആറ് മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് ഇസുസു വാഗ്ദാനം ചെയ്തിട്ടുണ്ട്.

നവീകരിച്ച മൂന്ന് മോഡലുകളാണ് ഈ വർഷം ഇസുസു അവതരിപ്പിച്ചത്. ഇന്ത്യ ഡി-മാക്സ് വി-ക്രോസ്, ഹൈ-ലാൻഡർ, എംയു-എക്‌സ് എന്നിവ റിയൽ ഡ്രൈവിംഗ് എമിഷൻസ് (ആർഡിഇ) നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് വിപണിയിൽ എത്തിയത്. 163 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കും 1.9 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമാണ് മൂന്ന് മോഡലുകൾക്കുമുള്ളത്. ലോ-ഫ്രക്ഷൻ ടയറുകൾ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ട്രാൻസ്മിഷൻ ഫ്‌ലൂയിഡ് വാമർ, സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, തുടങ്ങിയ സവിശേഷതകളോടെയാണ് ഇസുസു ഈ മോഡലുകൾ നിരത്തിലിറക്കിയിരിക്കുന്നത്.

Tags: SUBIsuzuelectric pickup truck
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies