ഗാസ : ഹമാസിനും, ഹിസ്ബുള്ളയ്ക്കും ഇരട്ട പ്രഹരവുമായി ഇസ്രായേൽ . ഇസ്രായേൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് അയ്മാൻ നോഫൽ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിർന്ന കമാൻഡറാണ് ഇയാൾ.ഒപ്പം ഹമാസിന്റെ ജനറൽ മിലിട്ടറി കൗൺസിൽ അംഗവുമായിരുന്നു അയ്മാൻ. ഇതിനുപുറമെ, ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ രണ്ട് ഭീകരരെയും ഇസ്രായേൽ സൈന്യം വധിച്ചിട്ടുണ്ട്.
തങ്ങളുടെ അംഗങ്ങളായ അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള തന്നെ സമ്മതിച്ചിട്ടുണ്ട്. പ്രതികാര നടപടിയെന്ന് പറയപ്പെടുന്ന വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേലിലെ മെതുല നഗരത്തിലാണ് ആക്രമണം നടന്നത്. ഇവർ സഞ്ചരിച്ച കാർ ലക്ഷ്യമാക്കി മിസൈൽ വിന്യസിച്ചുവെന്നാണ് ഹിസ്ബുള്ളയുടെ വീഡിയോയിൽ പറയുന്നത് .