തിരുവനന്തപുരം: കാർവിൽപ്പന കേന്ദ്രത്തിൽ വൻ തീപിടിത്തം. തിരുവനന്തപുരം ജഗതിയിലെ സക്കറ്റ് ഹാൻഡ് കാർ ഷോറുമിലാണ് തീപിടിത്തമുണ്ടായത്. രണ്ട് കാറുകളിലേക്കാണ് തീ പടർന്ന് പിടിച്ചത്.
കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിനായിരുന്നു ആദ്യം തീപിടിച്ചത്. പിന്നാലെ കാറുകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. അഗ്നിശമനാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ ടെൻഡറുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിൽ ആക്സസറീസിലുണ്ടായ തീയാണ് വാഹനങ്ങളിലേക്ക് പടർന്ന് പിടിച്ചതെന്നാണ് കണ്ടെത്തൽ. എന്നാൽ ആക്സസറീസ് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമല്ലെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥൻ പറഞ്ഞു.