കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്. വടകര സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പോലീസ് അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്തിരുന്നു. കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത്.
പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയാതായും മിഠായി വാങ്ങുന്നതിനായി പണം നൽകിയതായും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.