അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം വെളിപ്പെടുത്തി ഏയ്ഞ്ചൽ ഡി മരിയ. 2026 ലോകകപ്പ് കളിക്കില്ലെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആരാധകരെ കണ്ണീരിലാഴ്‌ത്തിയിട്ടുണ്ട്. ടോഡോ പാസയോടായിരുന്നു വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.
കോപ്പ അമേരിക്കക്ക് ശേഷം ഞാൻ അർജന്റീനയുടെ ദേശീയ ടീം വിടും. എന്നെ സംബന്ധിച്ച് വിരമിക്കാൻ സമയമായി,’ഡി മരിയ പറഞ്ഞു. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. പിഎസ്ജിയിൽ മെസിക്കൊപ്പം കളിക്കുന്ന സമയം ഞാൻ ആസ്വാദിച്ചിരുന്നു. ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം അന്ന് മെസിയോട് തുറന്ന് പറഞ്ഞതായും താരം പറഞ്ഞു.
ലോകകപ്പിലടക്കം അർജന്റീനക്കായി തുടർച്ചയായ മൂന്ന് ഫൈനലുകളിൽ ഡി മരിയ ഗോൾ നേടിയിരുന്നു. കോപ്പ അമേരിക്കയിൽ അർജന്റീനയ്‌ക്ക് കിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതും ഡി മരിയയാണ്. തുടർന്ന് നടന്ന ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവിൽ ഖത്തർ ലോകകപ്പ് ഫൈനലിൽ ഡി മരിയ ഗോൾ നേടിയപ്പോഴും നേടിയപ്പോഴും ടീം കപ്പുയർത്തിയിരുന്നു.















