പി.ജെ. ജോസഫ് എന്താ നിയമസഭയിൽ പോകാത്തേ? അതിന് പൊങ്ങുവേല, എഴുന്നേറ്റ് നടക്കാൻ മേലാ; പിന്നെ എങ്ങനാ? ഒരുമാതിരി അലവലാതി ഏർപ്പാട് : അധിക്ഷേപ പരാമർശവുമായി എം.എം മണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ജെ. ജോസഫ് എന്താ നിയമസഭയിൽ പോകാത്തേ? അതിന് പൊങ്ങുവേല, എഴുന്നേറ്റ് നടക്കാൻ മേലാ; പിന്നെ എങ്ങനാ? ഒരുമാതിരി അലവലാതി ഏർപ്പാട് : അധിക്ഷേപ പരാമർശവുമായി എം.എം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:01 pm IST
FacebookTwitterWhatsAppTelegram

വളരെ മോശമായ ഭാഷയിൽ അസുഖബാധിതനായ മന്ത്രിയേയും അന്തരിച്ച് മുൻ മുഖ്യമന്ത്രിയേയും അധിക്ഷേപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എം.എം. മണി. അസുഖ ബാധിതനായതിനെ തുടർന്ന് നിയമസഭയിലെത്താൻ സാധിക്കാത്ത പിജെ ജോസഫിനെയും മരിച്ചുപോയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയുമാണ് മണി അധിക്ഷേപിച്ചത്. പരിഹാസ ചുവയോടെ സംസാരിക്കുന്ന മണി ആദ്യാവസനം പി.ജെ ജോസഫിനെ അധിക്ഷേപിക്കുകയണ്. തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പറയുന്നതിലും അധിക്ഷേപം നിറയ്‌ക്കുകയാണ്.

ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്, പി.ജെ. ജോസഫ് ജോസഫ് നിയമസഭയിൽ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്. പി.ജെ. ജോസഫിന് ബോധവുമില്ല. ചത്താൽ പോലും കസേര വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു നടന്ന സിപിഎമ്മിന്റെ പൊതു പരിപാടിയിലായിരുന്നു എം.എം. മണിയുടെ അധിക്ഷേപ പ്രസംഗം.

‘തൊടുപുഴക്കാർ പുള്ളിയെ മന്ത്രിയാക്കാൻ വേണ്ടി വോട്ട് ചെയ്യുന്നവരാണ്. നല്ല ഭംഗിയായി കുളിപ്പിച്ചു കിടത്തുന്നുണ്ട്. ഇപ്പോൾ മകനെ ശരിയാക്കുന്നുണ്ടെന്ന കേട്ടത്. ആ ഏതേലും വരട്ടെ. എന്തോരു ദുര്യോഗമാണ്. തൊടുപ്പുഴക്കാരുടെ ജനാധിപത്യ ബോധം. ഇടുക്കിക്കാരാണെങ്കിൽ എടുത്തിട്ട് തൊഴിക്കും ഞാനാണെങ്കിൽ. എന്നെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇവിടെ കുളവും വേണ്ടാ പൊക്കണവും വേണ്ട.

ഇവിടെ പി.ജെ ജോസഫും കോൺഗ്രസും പറയുന്നുണ്ട് ശബ്ദം എങ്കിലും കേൾക്കുന്നുണ്ടല്ലോ എന്ന്. ജോസഫിന് ശബ്ദമില്ല. പുള്ളി നിയമസഭയില്ലില്ല. വോട്ട് ചെയ്തവർ പറ. ഈ പഞ്ചായത്തുകാര് വോട്ട് ചെയ്തില്ലേ വാരികകോരി കൊടുത്തല്ലോ. വികസനത്തിന്റെ നായകൻ. അയ്യേ കേരളാ നിയമസഭയിൽ എത്ര ദിവസം വന്നു. ഒന്നോ രണ്ടോ ദിവസം വന്നുകാണും. കണക്കു വെച്ചാണ് സംസാരിക്കുന്നത്. ഇവിടെ മുഖ്യമന്ത്രി വന്ന് വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്യുകയാണ്. അപ്പോഴും പുള്ളി ഇല്ല. ബോധമൊട്ട് വന്നുമില്ല. എന്നാലോ ചത്താലും വിടത്തില്ല കസേര. പിന്നെ ഇപ്പം മകനെ ശരിയാക്കുന്നുണ്ടെന്നാ അശരീരി. അപ്പോ പാരമ്പര്യമായി തന്നെ കക്കൽ നടത്താമല്ലോ. പരമ്പര പരമ്പരയായി.

ഇതിപ്പോ വോട്ട് ചെയ്തവന്മാരെ പറഞ്ഞാൽ മതിയല്ലോ ഇതിൽ പരം നാണക്കേട്. നിങ്ങൾ ചോദിക്കണ്ടേ എന്താ നിയമസഭേൽ പോകാത്തെ എന്ന്, അതിന് പൊങ്ങുകേല. എന്നാലും വിടുവോ. ജിവൻ പോയാലും വിടത്തില്ല. ഒരുമാതിരി അലവലാതി ഏർപാട്. ഇയാളെപോലെയുള്ള ആളുകളെ തിരഞ്ഞെടുക്കുന്നവരെ പറഞ്ഞാൽ മതി. 60-ലും 91-ലും നിയമം സിപിഎം കൊണ്ടുവന്നതല്ല, നിന്റെയൊക്കെ മറ്റവന്മാർ കൊണ്ടുവന്നതാണ്. ആർ. ശങ്കർ, പട്ടം താണുപിള്ള, ഉമ്മൻ ചാണ്ടി എന്നിവരാണ്.  പി.ജെ. ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്സ് മാർച്ച് നടത്തണം – എംഎം മണി പറഞ്ഞു.

Tags: mm maniPJ Joseph
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies