ഭൂകമ്പത്തിൽ നിലംപരിശായ കച്ചിലെ ഗ്രാമം; ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി ഗുജറാത്തിലെ ദോർദോ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂകമ്പത്തിൽ നിലംപരിശായ കച്ചിലെ ഗ്രാമം; ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി ഗുജറാത്തിലെ ദോർദോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: 2001ലെ ഭൂകമ്പത്തിൽ സർവ്വതും നശിച്ച് തിരിച്ച് വരവ് ഏങ്ങനെയെന്ന് ചിന്തിച്ചിടത്തു നിന്നും ഇന്ന് ലോകത്തിലെ മികച്ച ടൂറിസം വില്ലേജായി മാറിയിരിക്കുകയാണ് ദി ഗ്രേറ്റ് റാൻ ഓഫ് കച്ചിന്റെ കവാടമായ ദോർദോ വില്ലേജ്. ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷൻ നടത്തിയ സർവ്വേയിലാണ് റാൻ ഓഫ് കച്ചിലെ ദോർദോ ഗ്രാമത്തെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 ഗ്രാമങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഉസ്‌ബെക്കിസ്ഥാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയും. ഗ്രാമീണവികസനം, പരിസ്ഥിതി പരിപാലനം, സാസ്‌കാരിക പൈതൃകം, എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച ടൂറിസം വില്ലേജിനെ കണ്ടെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ചിലെ പ്രധാന ആകർഷണം ഉപ്പുമരുഭൂമിയാണ്. മഴക്കാലങ്ങളിൽ വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം വേനൽ ആകുമ്പോഴേക്കും ഉപ്പുമരുഭൂമിയായി മാറും. പകൽ സമയങ്ങളിൽ വെള്ളനിറത്തിൽ നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മരുഭൂമിയെ രാത്രി നിലാ വെളിച്ചത്തിൽ കാണാൻ നല്ല ഭംഗിയാണ്. കൂടാതെ സൂര്യോദയ കാഴ്ചയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ദിനം പ്രതി നിരവധി വിനോദസഞ്ചാരികളാണ് കച്ചിൽ എത്തുന്നത്. ഗുജറാത്തിലെ പ്രസിദ്ധമായ റാൻ ഉത്സവം നടക്കുന്നതും ദോർദോ ഗ്രാമത്തിലാണ്. 2005 ൽ ആരംഭിച്ച ഈ ഉത്സവത്തിൽ പങ്കെടുക്കുന്നതിനും നിരവധി ആളുകൾ ഈ ഗ്രാമത്തിൽ എത്താറുണ്ട്. ദോർദോ ഗ്രാമത്തെ ഗ്രാമീണ ഭംഗിയോട് കൂടിയാണ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. ഗ്രാമത്തെ കുടിലുകളായ ഭുംഗയിലാണ് വിനോദസഞ്ചാരികൾ താമസത്തിനായി എത്തുന്നത്. കൂടാതെ ഒട്ടകസവാരിയും നാടോടിനൃത്തങ്ങളും അടക്കം വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്നതിനും ആനന്ദിപ്പിക്കുന്നതിനുമായി നിരവധി കാര്യങ്ങൾ ദോർദോയിൽ ഉണ്ട്.

2001 ജനുവരി 26 ന് രാജ്യത്തെ തന്നെ നടുക്കിയ ഭൂകമ്പത്തിനാണ് റാൻ ഓഫ് കച്ച് സാക്ഷ്യം വഹിച്ചത്. 7.6 തീവ്രത രേഖപ്പെടുത്തിയ ദുരിതത്തിൽ 13,000 ത്തിൽ അധികം ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാരിന്റെയും വിവിധ എൻജിഓകളുടെയും രണ്ട് വർഷം നീണ്ട പരിശ്രമങ്ങളുടെ ഫലമായി ദോർദോ ഗ്രാമത്തെ പുത്തൻ ഉണർവോടെ വീണ്ടെടുക്കാൻ സാധിച്ചു. പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ കേടുപാടുകളിൽ നിന്നും പെട്ടെന്ന് മുക്തി നേടാൻ ദോർദോ വില്ലേജിനും ആയില്ലായെങ്കിലും പരിശ്രമങ്ങളുടെയും ഒത്തൊരുമയുടെ ഫലമായി ഇന്ന് അതേ പ്രകൃതി തന്നെ ആ ഗ്രാമത്തിന് നൽകിയത് ലോകത്തിലെ ഏറ്റവും മികച്ച അംഗീകാരങ്ങളിൽ ഒന്നാണ്.

🚨 Dhordo village in Kutch, Gujarat has been honoured with the Best Tourism Village by WTO. Rann Utsav at the tent city begins on November 10, 2023. pic.twitter.com/97HKeERe13

— Indian Tech & Infra (@IndianTechGuide) October 20, 2023

“>

 

Tags: GujaratDhordoranofkutch
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies