ഉലകം ചുറ്റും ചാർളിയും ഫോട്ടോ പീടികയുടെ മുതലാളിയും; അറിയാം, ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ യാത്ര തിരിച്ച യുവാവിന്റെ കഥ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉലകം ചുറ്റും ചാർളിയും ഫോട്ടോ പീടികയുടെ മുതലാളിയും; അറിയാം, ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ യാത്ര തിരിച്ച യുവാവിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 03:06 pm IST
Facebook
Twitter
WhatsAppTelegram

പ്ലാസ്റ്റിക്കിൽ നിന്ന് ഭൂമിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി ഇറങ്ങിത്തിരിച്ച അഭിഷേക് കുമാറിനെയും അവനൊപ്പം കൂടിയ ചാർളി എന്ന നായയേയും അറിയാത്തവർ കുറവാണ്. സേവ് ദ എർത്ത് എന്ന സന്ദേശവുമായി മൂന്ന് രാജ്യങ്ങൾ സഞ്ചരിക്കാനിറങ്ങിയ യുവാവിന് മുംബൈയിലെ തെരുവിൽ നിന്നാണ് ചാർളിയെ കിട്ടിയത്.

 

View this post on Instagram

 

A post shared by foto_peedika (@foto_peedika)


ചാർളിയോടൊപ്പമുള്ള അഭിഷേകിന്റെ യാത്രകളും വിശേഷങ്ങളും ഫോട്ടോ പീടിക എന്ന യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും ആരാധകർക്ക് കാണാൻ കഴിയും. ഇതുവരെയും തന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ലാത്ത അഭിഷേക് കുമാറിന്റെ യാത്രയാണ് ഫോട്ടോ പീടികയിലൂടെ കാണാനാകുക. കേരളത്തിൽ നിന്ന് സൈക്കിളിലാണ് യുവാവ് യാത്ര ആരംഭിച്ചത്. സൈക്കിളിന്റെ പിൻവശത്ത് പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനുളള ഒരു പെട്ടിയും ദേശീയ പതാകയും ഒരു ചെടിച്ചട്ടിയും സജ്ജീകരിച്ചാണ് യാത്ര. കണ്ണൂരിൽ നിന്നുള്ള ഈ പ്രയാണം 200 ദിവസം പിന്നിട്ടു.

 

View this post on Instagram

 

A post shared by foto_peedika (@foto_peedika)

സൈക്കിളിന് പിന്നിലെ പെട്ടിയിൽ വഴിയിൽ കാണുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. പിന്നീട് വഴിയരികിൽ കാണുന്ന പ്ലാസ്റ്റിക് കുട്ടകളിൽ നിക്ഷേപിക്കും. രാത്രിയാകുമ്പോൾ കടത്തിണ്ണയിലോ റോഡരികിലോ ടെന്റടിച്ചോ വിശ്രമിക്കും. നേരം പുലരുമ്പോൾ വീണ്ടും യാത്ര തുടങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് മുബൈയിൽ എത്തിയപ്പോഴാണ് വഴിയരികിൽ വെച്ച് ഒരു നായക്കുട്ടിയെ കണ്ടുമുട്ടുന്നത്. തുടക്കം മുതൽ തന്നോട് ഇണക്കം കാണിച്ച നായക്കുട്ടിയ്‌ക്ക് അഭിഷേക് പാലും ബിസ്‌ക്കറ്റും നൽകി. എന്നാൽ മടങ്ങാൻ നേരം മനസ് അനുവാദിക്കാതെ വന്നതുകൊണ്ട് നായക്കുട്ടിയേയും കൂടെ കൂട്ടി.

 

View this post on Instagram

 

A post shared by foto_peedika (@foto_peedika)

സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വിശേഷം പങ്കുവെക്കുകയും പ്രിയപ്പെട്ടവരുടെ അഭിപ്രായമനുസരിച്ച് ചാർലി എന്ന് പേരിടുകയും ചെയ്തു. ഒരു വർഷം നീണ്ട യാത്രയിൽ തന്റെ സന്തത സഹചാരിയായ നായക്കുട്ടി യുവാവിന് ഏറെ പ്രിയപ്പെട്ടവനായി മാറുന്നത് സോഷ്യൽ മീഡിയയിലൂടെ മലയാളികൾ കാണുകയാണ്.

 

View this post on Instagram

 

A post shared by foto_peedika (@foto_peedika)

വഴിയരികിൽ പരിചയപ്പെടുന്നവർ കഴിക്കാൻ നൽകുന്നത് മാത്രമാണ് യുവാവിന്റെ ഭക്ഷണം. ലോകത്തിന് ഒരു സന്ദേശവുമായി പോകുന്ന യുവാവും ചാർലിയും ഭാരതത്തിന്റെ നെറുകിൽ ലഡാക്കിൽ എത്തിക്കഴിഞ്ഞു. ഇനിയാത്ര അടുത്ത രാജ്യത്തേയ്‌ക്കാണ്. ഇതിനിടെ ഭാഷയറിയാത്ത നിരവധിയാളുകളെ ഇരുവരും പരിചയപ്പെട്ടു. രാത്രികാലങ്ങളിൽ തമ്പടിച്ച് കിടന്ന സ്ഥലങ്ങളിൽ നിന്നും അനവധിയാളുകളുടെ പ്രിയപ്പെട്ടവരായി മാറി. വ്യത്യസ്ത കാലാവസ്ഥകൾ, മലകൾ, പുഴകൾ, ഇതെല്ലാം കടന്നു പോകുകയാണ് ഇരുവരുടെയും യാത്ര. സാഹസികമായ യാത്ര എന്നും പറയാം. യാത്രയ്‌ക്കിടെ ഇരുവർക്കും സഹായവുമായി വന്ന ലോറി ഡ്രൈവർ ഒടുവിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും അയാളുടെ കൈകളിൽ നിന്നും രക്ഷപ്പെട്ടതുമടക്കം നിരവധി കഥകൾ. ഇനി അടുത്ത മറ്റൊരു രാജ്യത്തേക്ക്, സേവ് ദ എർത്ത് സന്ദേശവുമായി അവനും ചാർളിയും യാത്ര തുടരുകയാണ്..

Tags: FOTO PEDIKACHARLEI
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies