കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഈ മാസം 20 നാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45) ഇന്നാണ് മരിച്ചത്.
സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യ ലഹരിയിൽ എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പോലീസിന് മൊഴി നൽകി.