ഇനിയും ഇരുട്ടില്‍ കഴിയാനാവില്ല, പവര്‍കട്ട് കൊണ്ട് പൊറുതി മുട്ടി; അധികൃതരെ ചീങ്കണ്ണിക്ക് മുന്നില്‍നിര്‍ത്തി കര്‍ഷകര്‍

Published by
Janam Web Desk

ഇതിപോലൊരു പ്രതിഷേധം ഈ അടുത്തെങ്ങും ഒരു നാട്ടിലും ഉണ്ടായിട്ടില്ല, ചിലപ്പോള്‍ ഇനിയും ഉണ്ടാകാനിടയില്ല. അത്തരത്തിലൊരു വിചിത്ര പ്രതിഷേധത്തിനാണ് കര്‍ണാടക സാക്ഷിയായത്. വിജയപുര ജില്ലയില്‍ നിന്നുള്ള കര്‍ഷകരാണ് ഗതികേടുകൊണ്ട് വ്യത്യസ്തമായൊരു പ്രതിഷേധത്തിന് മുതിര്‍ന്നത്.

വ്യാഴാഴ്ച ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ഹെസ്‌കോം) സബ് സ്റ്റേഷനിലേക്ക് ഒരു ചീങ്കണ്ണിയുമായെത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. റോണിഹാല ഗ്രാമത്തിലെ ഒരു വയലില്‍ നിന്ന് പിടികൂടിയ ചീങ്കണ്ണിയെയാണ് ഇവര്‍ ഹെസ്‌കോം ഉദ്യോഗസ്ഥരുണ്ടായിരുന്ന പവര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവര്‍ ചീങ്കണ്ണിയെ ഹെസ്‌കോം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിര്‍ത്തി ഉദ്യോഗസ്ഥരോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.

‘രാത്രിയില്‍ വൈദ്യുതിയില്ലാതെ പാമ്പ്, തേള്‍, മുതല എന്നിവയുടെ കടിയേറ്റ് മരണപ്പെട്ടാല്‍ ഞങ്ങള്‍ എന്തു ചെയ്യും. കുടുംബങ്ങള്‍ ഒരു സുരക്ഷയുമില്ല. തങ്ങളുടെ വിളകള്‍ കരിഞ്ഞുണങ്ങുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ തടസമില്ലാത്ത ത്രീഫേസ് വൈദ്യുതി വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചീങ്കണ്ണിയെ അല്‍മാട്ടി നദിയില്‍ തുറന്നുവിട്ടു.എന്നാല്‍, ലോഡ്‌ഷെഡിംഗ് പ്രശ്‌നം ഇതുവരെയും പരിഹരിക്കപ്പെട്ടില്ല.


“>

 

Share
Leave a Comment