പാരീസ് : 20,000 മുസ്ലീം തീവ്രവാദികളെ നാടുകടത്താൻ ഫ്രാൻസ് . മസ്ജിദുകൾക്ക് ലഭിച്ച പണത്തെ കുറിച്ചും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് . ഫ്രഞ്ച് നിരീക്ഷണ പട്ടിക പ്രകാരം ചില മത സ്ഥലങ്ങൾ വിദ്യാഭ്യാസത്തിന്റെ പേരിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന 2,450 പള്ളികളുടെ പട്ടികയും ഫ്രഞ്ച് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.
രാജ്യത്ത് തീവ്രവാദം തടയാൻ ഫ്രാൻസ് കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അഭയം തേടിയെത്തി ഫ്രാൻസിൽ താമസിക്കുന്ന 20,000-ത്തിലധികം മുസ്ലീം തീവ്രവാദികളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപിക കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. ഇതിൽ കുറ്റാരോപിതനായ യുവാവ് തീവ്ര ഇസ്ലാമിസ്റ്റാണെന്ന് കണ്ടെത്തിയിരുന്നു.
റഷ്യ ഉൾപ്പെടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ അഭയം തേടി ഫ്രാൻസിൽ സ്ഥിരതാമസമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പറയുന്നു . അവർ ഫ്രാൻസിന്റെ ജനാധിപത്യ സംവിധാനത്തെ അനാവശ്യമായി മുതലെടുക്കുകയും റാഡിക്കലിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.2017 നും 2021 നും ഇടയിൽ ഏഴ് ദശലക്ഷം ആളുകൾക്ക് ഫ്രാൻസ് അഭയം നൽകി. ഇവരിൽ ആറ് ലക്ഷം പേർ പാകിസ്താൻ, സിറിയ, ലിബിയ, മൊറോക്കോ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇനി ഓരോ വർഷവും അഭയം തേടുന്നവരുടെ എണ്ണം ശരാശരി ഒരു ലക്ഷത്തിൽ നിന്ന് 75,000 ആയി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു.