ടെൽ അവീവ് : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് 20 ദിവസം പിന്നിടുന്നു . ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ ഗാസ മുനമ്പിൽ തുടർച്ചയായി ബോംബാക്രമണം നടത്തുകയാണ്. മാത്രമല്ല, ലെബനനിലെ ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലും ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്നുണ്ട് .
ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും ആയിരക്കണക്കിന് താവളങ്ങൾ ഈ ആക്രമണങ്ങളിൽ തകർന്നു. മാത്രമല്ല, ഈ സംഘടനകളിലെ ആയിരക്കണക്കിന് ഭീകരരും കൊല്ലപ്പെട്ടു . ഈ യുദ്ധത്തിൽ ഇതുവരെ തങ്ങളുടെ എല്ലാ മുൻനിര കമാൻഡർമാരും ഉൾപ്പെടെ 46 പോരാളികൾ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയും വ്യക്തമാക്കി .
ഒക്ടോബർ 14 ന് ഇസ്രായേൽ സൈന്യം നുഖ്ബ സ്പെഷ്യൽ ഫോഴ്സ് കമാൻഡർ അലി ഖാദിയെ ഹമാസിന്റെ ഒളിത്താവളത്തിൽ വച്ച് വധിച്ചിരുന്നു. ഒക്ടോബർ 7 ന് ഇസ്രയേലിൽ നടന്ന ആക്രമണത്തിന് അലി ഖാദിയാണ് നേതൃത്വം നൽകിയത് . ഹമാസിന്റെ വിദേശകാര്യ മേധാവി അബു മമറും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നുഖ്ബ ഖാൻ യൂനിസ് അസോൾട്ട് കമ്പനിയുടെ കമാൻഡറായിരുന്ന ബിലാൽ അൽ കദ്രയെയും ഇസ്രായേൽ സൈന്യം വധിച്ചു
ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നാലാമത്തെ ഹമാസ് കമാൻഡർ മുതാസ് ഈദാണ് . ഹമാസിന്റെ ദേശീയ സുരക്ഷയുടെ തെക്കൻ ഡിസ്ട്രിക്റ്റിന്റെ കമാൻഡറായിരുന്നു മുതാസ് ഈദ് . ഹമാസ് നേതാവ് ജോയ്ദ് അബു , ഹമാസിന്റെ വ്യോമസേനയുടെ തലവൻ മെറാദ് അബു , ഹമാസിന്റെ നോർത്തേൺ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈൽ ശ്രേണിയുടെ തലവനായ ഇബ്രാഹിം അൽ സഹെർ , ഹമാസിന്റെ നോർത്ത് ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡർ തയ്സിർ മുബാഷർ , ഹമാസിന്റെ പീരങ്കി ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് കത്മാഷ് , ഹമാസിന്റെ മുതിർന്ന കമാൻഡർ അയ്മാൻ നോഫൽ, ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുൽ ഫത്താ ദുഖാൻ , അൽ-അഖ്സ രക്തസാക്ഷി ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന സാമി അൽഹാസ്നി , ഹമാസിന്റെ മറ്റൊരു ഉന്നത കമാൻഡർ മബെദു ഷലാബി എന്നിവരെയും ഈ 20 ദിവസത്തിനുള്ളിൽ ഇസ്രായേൽ വധിച്ചു.