ന്യൂഡൽഹി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ എന്ത് നയം സ്വീകരിക്കണം എന്നുള്ളത് യോഗത്തിൽ ചർച്ച ചെയ്യും. ഇൻഡി സഖ്യവുമായുള്ള മുന്നോട്ടുപോക്കും സജീവ ചർച്ചാ വിഷയമായേക്കും.
പാല്‌സ്തീൻ വിഷയവും ഇൻഡി സഖ്യവുമായുള്ള സഹകരണവും കഴിഞ്ഞ ദിവസം ചേർന്ന പിബിയിൽ ചർച്ചയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളും സംഘടന കാര്യങ്ങളു പിബി യിൽ ചർച്ച ചെയ്തിരുന്നു. ഇതിന്റെ റിപ്പോർട്ടും കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിക്കും.
വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പാർട്ടി മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ കോൺഗ്രസിന് പിന്തുണ അറിയിക്കാനാണ് സാധ്യത. എന്നാൽ കേരള ഘടകത്തിന്റെ എതിർപ്പ് ഇതിന് തടസമായേക്കും.















