യുവാക്കൾ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാന ഘടകം ; പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവാക്കൾ രാഷ്‌ട്ര നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാന ഘടകം ; പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 06:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം പുതിയ മേഖലകളിലെയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. രാജ്യത്തുടനീളം 37 കേന്ദ്രങ്ങളിലായി നടന്ന മേളയിൽ 51,000 ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് വിവിധ സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള നിയമന ഉത്തരവുകൾ അദ്ദേഹം കൈമാറി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് രാഷ്‌ട്രനിർമ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണെന്നും ഇത് ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിയമനം ലഭിച്ചവർ സർക്കാർ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം തന്നെ ഊർജ പുനരുപയോഗം, ബഹിരാകാശം, ഓട്ടോ മേഷൻ, പ്രതിരോധ കയറ്റുമതി തുടങ്ങിയ പുതിയ തൊഴിൽ മേഖലകളിൽ അവസരങ്ങൾ നൽകുവാൻ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ടൂറിസം മേഖലകളിലെ വർദ്ധിച്ചുവരുന്ന വികസനങ്ങൾ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുകയും കായികരംഗത്തെ മുന്നേറ്റങ്ങൾ പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും നേട്ടങ്ങൾ പൂർണമായി സാക്ഷാത്കരിക്കപ്പെടുന്നതിന് യുവാക്കളുടെ ശക്തി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, നൈപുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പുതിയ മാർഗങ്ങൾ യുവാക്കളെ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സജ്ജരാക്കുമെന്നും പറഞ്ഞു.

10 വർഷം മുമ്പ് ഖാദി വിൽപ്പന 30,000 കോടി മാത്രമായിരുന്നുവെങ്കിൽ ഇന്ന് അത് 1.25 ലക്ഷം കോടിയിലധികമാണ്. ഇത് ഖാദി, ഗ്രാമീണ വ്യവസായ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ. അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഡ്രോൺ ടെക്‌നോളജി മേഖലയിൽ പുതിയ വഴികൾ തുറക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാർഷിക മേഖലയിൽ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്ന ഉദാഹരണത്തോടെയാണ് ഡ്രോൺ ടെക്നോളജിയെ കുറിച്ച് അദ്ദേഹം വിവരിച്ചത്. നിലവിൽ സ്വാമിത്വ പദ്ധതി പ്രകാരം ലാൻഡ് മാപ്പിംഗിനായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കൾക്ക് ദേശീയ വികസനത്തിൽ പങ്കാളിത്തം നൽകാനുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു ചുവടുവയ്പ്പാണ് റോസ്ഗർ മേളയെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Tags: PM NARENDRAMODIROZGAR MELA
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies