തിരുവനന്തപുരം: വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രി ആവിഷ്കരിച്ച സ്വാനിധി വായ്പ പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ആദ്യ ഗഡുവായി 200 പേർക്ക് രണ്ട് ലക്ഷം രൂപയാണ് കൈമാറിയത്. ബിജെപി മെഡിക്കൽ കോളേജ് ഏരിയ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. വി വി രാജേഷ് വായ്പ വിതരണം ചെയ്തു. ഏരിയ പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നിലവിൽ ആയിരത്തോളം വഴിയോര കച്ചവടക്കാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്ബിഐയുമായി സഹകരിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയിലൂടെ 76 ലക്ഷം രൂപ കൂടി ഇനി കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.