മൊബൈൽ ഫോണില്ല, താമസം ആറാമത്തെ നിലയിലെ രണ്ട് ബെഡ്‌റൂം അപാർട്‌മെന്റിൽ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച് ടാറ്റാ സഹോദരൻമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈൽ ഫോണില്ല, താമസം ആറാമത്തെ നിലയിലെ രണ്ട് ബെഡ്‌റൂം അപാർട്‌മെന്റിൽ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച് ടാറ്റാ സഹോദരൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 06:11 pm IST
FacebookTwitterWhatsAppTelegram

രത്തൻ ടാറ്റയെ കുറിച്ചും അദ്ദേഹത്തിന്റെ ലളിത ജീവിതത്തെ കുറിച്ചും എല്ലാവർക്കും അറിയാം. അദ്ദേഹം ഓരോ ഭാരതീയന്റേയും അഭിമാനമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ജിമ്മി ടാറ്റായെ പക്ഷേ അധികം ആർക്കും അറിയില്ല. അടുത്തിടെ സഹോദരന്റെ ജന്മദിനത്തിന് രത്തൻ ടാറ്റാ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ചർച്ചയാകുന്നത്. രണ്ടുപേരും ഒന്നിച്ച് 1945 ൽ എടുത്ത കുട്ടികാലത്തെ ഫോട്ടോയായിരുന്നു സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ‘അത് സന്തോഷമുള്ള കാലം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

അറിയും തോറും ബഹുമാനം തോന്നുന്നു വ്യക്തിത്വമാണ് ജിമ്മി ടാറ്റായുടേത്. ലളിത ജീവിതത്തിന്റെ കാര്യത്തിൽ രത്തൻ ടാറ്റായേക്കാൾ ഒരുപടി മുന്നിലാണ് സഹോദരന്റെ സ്ഥാനം. അദ്ദേഹം താമസിക്കുന്നത് മുംബൈയിലെ കൊളാബ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആറാം നിലയിലെ രണ്ട് ബെഡ്റൂം അപ്പാർട്‌മെന്റിലാണ്. രത്തൻ ടാറ്റായെ പോലെ അവിവാഹിതനാണ് അദ്ദേഹവും. ലോകത്തെ ഏറ്റവും ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പിൽ നിന്നുള്ള ഇദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. പുസ്തകങ്ങളും പത്രങ്ങളുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ട്. സ്വന്തമായി സെക്രട്ടറിയെയോ സഹായിയെയോ നിയമിച്ചിട്ടില്ല.

ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ സൺസ്, ടിസിഎസ്, ടാറ്റ പവർ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ കെമിക്കൽസ് തുടങ്ങിയ വിവിധ ടാറ്റ കമ്പനികളിൽ ജിമ്മി ടാറ്റയ്‌ക്ക് കാര്യമായ ഓഹരികൾ ഉണ്ട്. ലളിതമായ ജീവിതശൈലിക്ക് അദ്ദേഹം മുൻഗണന നൽകിയെങ്കിലും, ടാറ്റ ഗ്രൂപ്പിലെ കോർപ്പറേറ്റ് സംഭവവികാസങ്ങളിൽ അദ്ദേഹം സജീവമാണ്. എന്നാൽ ദൈനംദിന ബിസിനസ് കാര്യങ്ങളിൽ പണ്ടുമുതലേ അദ്ദേഹം ഇടപെടാറില്ല.

 

 

മികച്ച സ്‌ക്വാഷ് കളിക്കാരനാണ് ജിമ്മി ടാറ്റ. കഴിഞ്ഞ വർഷം, ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ഹർഷ് ഗോയങ്ക ജിമ്മി ടാറ്റയുടെ എളിയ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ, സ്‌ക്വാഷ് കളിക്കാരനായ ജിമ്മി ടാറ്റ തന്നെ മത്സരങ്ങളിൽ സ്ഥിരമായി പരാജയപ്പെടുത്തുമെന്നും ഗോയങ്ക കുറിച്ചു.

ജീവിതം കൊണ്ട് വിസ്മയിപ്പിക്കുന്നവരാണ് ടാറ്റാ സഹോദരൻമാർ. ലോകം മുഴുവൻ കൈപിടിയിൽ ഒതുക്കാമായിട്ടും ആഡംബരം ഉപേക്ഷിച്ചു കർമപഥത്തിൽ മുന്നേറിയവർ. അന്നും ഇന്നും എന്നും ഓരോ ഭാരതീയനും സ്വകാര്യ അഹങ്കാരമാണ് ടാറ്റാ എന്ന രണ്ടക്ഷരം.

Tags: TATAratan tataJimmy tata
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies