പൂനെ: ഏകദിന ലോകകപ്പില്‍ മൂന്നാം വിജയവുമായി അഫ്ഗാനിസ്ഥാന്‍ സെമി പ്രതീക്ഷകള്‍ ഒന്നുകൂടി സജീവമാക്കി. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം വിജയത്തോടെ അഫ്ഗാന്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും അവര്‍ക്കായി. പാകിസ്ഥാനും ഇംഗ്ലണ്ടും ബംഗ്ലാദേശുമെല്ലാം അഫ്ഗാന് പിന്നിലാണ്. ഏഴു വിക്കറ്റിനായിരുന്നു പാകിസ്താന്റെ
ഇപ്പോള്‍ അഫ്ഗാന്റെ ലോകകപ്പ് പ്രകടനത്തിന് തുണയായ ഇന്ത്യന്‍ ആരാധകരുടെ പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി. മത്സരശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
‘ ഞാന്‍ മനസ് നിറഞ്ഞ് ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി പറയുന്നു. നിങ്ങള്‍ ഞങ്ങളെ അതുപോലെയാണ് ഈ ലോകകപ്പിലുടനീളം പിന്തുണച്ചത്. അവരുടെ സ്‌നേഹത്തിന് ഞാന്‍ മരണം വരെ കടപ്പെട്ടവനായിരിക്കും- ക്യാപ്റ്റന്‍ പറഞ്ഞു.
ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനം മാത്രം, ഏറെ സന്തോഷവും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായി. ഏത് വിജയലക്ഷ്യവും പിന്തുടരാനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ മത്സരങ്ങള്‍ നല്‍കി. പരിശീലകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും കഠിനാധ്വാനം ചെയ്യുകയും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.
പ്രത്യേകിച്ച് ജോനാഥന്‍ ട്രോട്ട്. അദ്ദേഹം വളരെയേറെ പോസിറ്റീവാണ്. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ ചിന്താഗതി തന്നെ മാറ്റി. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്- അഫ്ഗാന്‍ നായകന്‍ പറഞ്ഞു.















