ഗാസ : ഹമാസ് പിടികൂടിയ വനിതാ ഉദ്യോഗസ്ഥയെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം . കഴിഞ്ഞ ദിവസം വൈകിട്ടാണ് സൈനിക ഉദ്യോഗസ്ഥയെ രക്ഷപെടുത്തിയതായി ഇസ്രായേൽ സൈന്യം പ്രസ്താവന ഇറക്കിയത്.
‘ ഞങ്ങൾ ഗാസയിൽ മണിക്കൂറുകളോളം പ്രത്യേകവും രഹസ്യവുമായ സൈനിക ഓപ്പറേഷൻ നടത്തി. ഈ സമയത്താണ്, ഹമാസ് പിടികൂടിയ ഞങ്ങളുടെ വനിതാ സൈനികയെ രക്ഷപ്പെടുത്തിയത് . സൈനിക ഇപ്പോൾ കുടുംബത്തോടൊപ്പമാണ്, പൂർണ്ണമായും സുഖം പ്രാപിച്ചു വരുന്നു ‘ – സൈന്യം വ്യക്തമാക്കി.
അതിനിടെ ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. 76 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് ഇസ്രായേലി സ്ത്രീകളെയാണ് കാണുന്നത് . 200-250 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. 4 ബന്ദികളെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത് .