ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം; കളമശ്ശേരി സ്ഫോടനത്തിൽ മതം മാത്രം പറയാതെ ജനങ്ങളുടെ സുരക്ഷയെ കുറിച്ചുകൂടി മുഖ്യമന്ത്രി സംസാരിക്കണം: വി.മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം; കളമശ്ശേരി സ്ഫോടനത്തിൽ മതം മാത്രം പറയാതെ ജനങ്ങളുടെ സുരക്ഷയെ കുറിച്ചുകൂടി മുഖ്യമന്ത്രി സംസാരിക്കണം: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ മത ധ്രുവീകരണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ മതം മാത്രം ചര്‍ച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണം. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും പോലീസ്- ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യത്തെക്കുറിച്ച് മാത്രം പിണറായി വിജയന്‍ വിശദീകരിച്ചാല്‍ പോര. ജനങ്ങളുടെ സ്വത്തിനും ജീവനും എന്ത് സുരക്ഷയാണ് ഒരുക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അക്രമം നടന്നിട്ട് അക്രമിയെ കണ്ടത്തിയാല്‍ മാത്രം പോരെന്നും സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയാനാകണമെന്നും മുരളീധരന്‍ ഡൽഹിയിൽ മാ​ദ്ധ്യമങ്ങളോട് പറഞ്ഞു.

ഒരാൾക്ക് ഒറ്റക്ക് സ്ഫോടനം നടത്താൻ കഴിയുന്ന തലത്തിലേക്ക് കേരളം എങ്ങനെ മാറി എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ട്രെയിനുകളിലും പ്രാര്‍ത്ഥനാലയത്തിലുമായി ആളുകള്‍ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ടുനടക്കുന്ന ആര്‍ക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനില്‍ക്കുന്നു. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം.

കേരളത്തിൽ ആരെയും എവിടെ വെച്ചും കൊല്ലാൻ കഴിയുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനങ്ങളിൽ ഒന്നും ഇക്കാര്യങ്ങൾ വ്യക്തമല്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയുന്നില്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മത ധ്രുവീകരണം നടത്തുകയാണെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. കേസ് എടുത്താൽ പേടിച്ച് പിൻവാങ്ങുന്ന വ്യക്തിയല്ല രാജീവ് ചന്ദ്രശേഖറെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മുരളീധരൻ പറഞ്ഞു.

Tags: Pinarayi Vijayanv muralidaran
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies