സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; നടപ്പാക്കുക അയോദ്ധ്യ രാമക്ഷേത്രത്തിന്റെ തത്സമയ ദർശനം ഉൾപ്പെടെ നിരവധി പദ്ധതികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; നടപ്പാക്കുക അയോദ്ധ്യ രാമക്ഷേത്രത്തിന്റെ തത്സമയ ദർശനം ഉൾപ്പെടെ നിരവധി പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിന്റെ ഉത്തരവാദിത്വം ഈ ട്രസ്റ്റിനാണ് . ഗാന്ധിനഗറിൽ ചേർന്ന സോമനാഥ് ട്രസ്റ്റിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി മോദിയെ ഏകകണ്ഠമായി പ്രസിഡന്റായി തിരഞ്ഞെടുത്തത്. അഞ്ച് വർഷമാണ് ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി .

പ്രധാനമന്ത്രി വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത് ക്ഷേത്രത്തിന്റെ വികസനത്തിന് കൂടുതൽ ഊർജം പകരുമെന്നാണ് കരുതുന്നത്. ട്രസ്റ്റിന് നിരവധി സുപ്രധാന വികസന പദ്ധതികളുണ്ട്. അതിലൊന്ന് രാമക്ഷേത്രത്തിന്റെ തത്സമയ ദർശനം നൽകുക എന്നതാണ്. ഈ സൗകര്യം ആരംഭിക്കുന്നതോടെ സോമനാഥിലെത്തുന്ന ഭക്തർക്ക് അയോദ്ധ്യയിലേക്ക് പോകാതെ തന്നെ ശ്രീരാമന്റെ തത്സമയ ദർശനം സാധ്യമാകും. ഇതിന് പുറമെ സോമനാഥ് ട്രസ്റ്റ് പുതിയ ഗസ്റ്റ് ഹൗസ്, ഷോപ്പിംഗ് കോംപ്ലക്‌സ്, പാർക്കിംഗ് ലോട്ട് എന്നിവയും നിർമിക്കുന്നുണ്ട്.

1951 ലാണ് ഈ ട്രസ്റ്റ് സ്ഥാപിതമായത്. ട്രസ്റ്റിൽ 8 അംഗങ്ങൾ ഉൾപ്പെടുന്നു, അതിൽ നാല് അംഗങ്ങളെ ഗുജറാത്ത് സർക്കാരും നാല് അംഗങ്ങളെ കേന്ദ്ര സർക്കാരും നാമനിർദ്ദേശം ചെയ്യുന്നു. ഗാന്ധിനഗറിൽ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ‘ ട്രസ്റ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. തീർത്ഥാടന അനുഭവം കൂടുതൽ അവിസ്മരണീയമാക്കുന്നതിന്, ക്ഷേത്ര സമുച്ചയത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവലോകനം ചെയ്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ കണക്കും എടുത്തു.‘ അദ്ദേഹം കുറിച്ചു.

1026ൽ മുഹമ്മദ് ഗസ്നി തകർത്തു തരിപ്പണമാക്കി കൊള്ളയടിച്ച സോമനാഥ ക്ഷേത്രം സ്വതന്ത്ര ഇന്ത്യയിൽ സർദാർ പട്ടേലിന്റെ നേതൃത്വത്തിലാണ് പുനരുദ്ധരിച്ചത് .

Tags: modisomanatha temple
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies