ഹൃദയസ്തംഭനം, സീരിയൽ താരം പ്രിയ അന്തരിച്ചു; ദാരുണാന്ത്യം എട്ടുമാസം ഗർഭിണിയായിരിക്കെ പരിശോധനയ്‌ക്കെത്തിയപ്പോൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൃദയസ്തംഭനം, സീരിയൽ താരം പ്രിയ അന്തരിച്ചു; ദാരുണാന്ത്യം എട്ടുമാസം ഗർഭിണിയായിരിക്കെ പരിശോധനയ്‌ക്കെത്തിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:05 am IST
Facebook
Twitter
WhatsAppTelegram

നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം നേടിയ നടി ഡോ. പ്രിയ അന്തരിച്ചു. ടെലിവിഷൻ താരം കിഷോർ സത്യയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവാർത്ത പങ്കുവച്ചിരിക്കുന്നത്. 8 മാസം ഗർഭിണിയായിരുന്നു നടി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നും കുഞ്ഞ് ഐസിയുവിലാണെന്നും കിഷോർ സത്യ പറഞ്ഞു. നടി രഞ്ജുഷ മേനോന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുന്നെയാണ് ഡോ.പ്രിയയുടെ അപ്രതീക്ഷിത വിയോഗം ഇപ്പോൾ സിനിമ-സീരിയൽ ലോകത്തെ തേടി എത്തിയിരിക്കുന്നത്.

 

കിഷോർ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്.
മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന, ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും? വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാണിച്ചു?

മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാഞ്ജലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല. ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും? അവരുടെ മനസുകൾക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ- കിഷോർ സത്യ കുറിച്ചു.

Tags: serialActoress Priya Died
Share
Tweet
SendShare

More News from this section

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies