ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയിട്ടില്ല; സാധാരണക്കരുടെ വേദനയും കഷ്ടപ്പാടും മനസിലാക്കാൻ സാധിക്കില്ല: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയിട്ടില്ല; സാധാരണക്കരുടെ വേദനയും കഷ്ടപ്പാടും മനസിലാക്കാൻ സാധിക്കില്ല: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാദേവ് ആപ്പ് വാതുവെപ്പ് തട്ടിപ്പിൽ അകപ്പെട്ടതിന് പിന്നാലെയാണ് ബാഗലിനെതിരെ പ്രധാനമന്ത്രി അക്രമത്തിന് മൂർച്ച കൂട്ടിയത്. ഛത്തീസ്ഗഡിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ദുർഗ്ഗിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ലെന്നും ഭഗവാന്റെ പേര് പോലും അതിനായി അവർ ദുരുപയോഗം ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് റായ്പൂരിൽ ഇഡി ഒരു വൻ ഓപ്പറേഷൻ നടത്തി. അനധികൃത നോട്ട് ശേഖരമാണ് പരിശോധനയിൽ കണ്ടെത്തിയത്. ചൂതാട്ടക്കാരുടെയും വാതുവെപ്പുകാരുടെയും പണമാണ് അത്. ഈ അനധികൃത സമ്പാദ്യത്തിന്റെ ഉറവിടം കോൺഗ്രസിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ പണംകൊണ്ട് കോൺഗ്രസുകാർ വീടുകൾ നിറയ്‌ക്കുകയാണ്. ആരോപണ വിധേയരുമായി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്‌ക്കും എന്ത് ബന്ധമാണുള്ളതെന്ന് ഛത്തീസ്ഗഡിലെ ജനങ്ങളോട് കോൺഗ്രസ് പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ അഴിമതികളും അന്വേഷിക്കും. ഛത്തീസ്ഗഡിനെ കൊള്ളയടിക്കുന്നവർക്കെതിരെ തീർച്ചയായും നടപടിയെടുക്കും. അവരെകൊണ്ട് ഓരോ ചില്ലിക്കാശിന്റെയും കണക്ക് പറയിക്കും. ഒന്നിനുപിറകെ ഒന്നായി വന്ന അഴിമതികൾ ഛത്തീസ്ഗഡ് സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കി. 2000 കോടിയുടെ മദ്യ അഴിമതി, 500 കോടിയുടെ സിമന്റ് അഴിമതി, 5,000 കോടിയുടെ അരി തട്ടിപ്പ്, 1,300 കോടിയുടെ ഗൗതൻ കുംഭകോണം, 700 കോടിയുടെ ഡിഎംഎഫ് കുംഭകോണം, കൊള്ളയ്‌ക്കുള്ള ഒരു അവസരവും കോൺഗ്രസ് പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയാൽ അഴിമതികളെല്ലാം അന്വേഷിക്കും. ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ ജയിലിലേക്ക് അയക്കും. കോൺഗ്രസ് സർക്കാരിന്റെ റിപ്പോർട്ട് കാർഡിൽ അഴിമതികളാണുള്ളത്. ജനങ്ങൾക്ക് ജോലി നിഷേധിക്കുകയും പകരം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി നൽകുകയാണ് കോൺഗ്രസ്. ഇതിനാണ് അവർ മുൻഗണന നൽകുന്നത്. പാവപ്പെട്ടവർക്ക് വഞ്ചന അല്ലാതെ ഒന്നും കോൺഗ്രസ് നൽകിയിട്ടില്ല. സാധാരണക്കരെ ബഹുമാനിക്കാനോ അവരുടെ വേദനയും കഷ്ടപ്പാടും മനസിലാക്കനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലൈന്നും പ്രധാനമന്ത്രി ആരോപിച്ചു.

മഹാദേവ് ആപ്പ് തട്ടിപ്പിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ഇഡി വെളിപ്പെടുത്തിയിരുന്നു. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേൽ 508 കോടി രൂപ വാങ്ങിയതിന്റെ സൂചനകളുണ്ടെന്നാണ് ഇഡി പറഞ്ഞത്. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങൾക്കെതിരെ ഇഡി സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള സൂചന പുറത്തുവന്നത്. എന്നാൽ ഇതെല്ലാം സംസ്ഥാന സർക്കാരിനെ വീഴ്‌ത്താൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളാണെന്നായിരുന്നു ഛത്തീസ്ഗഡ് മുുഖ്യമന്ത്രിയുടെയും കോൺഗ്രസിന്റെ വാദങ്ങൾ.

Tags: Narendra ModiChattisgarhCM Bhupesh BaghelMahadev App Scam
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies