സ്‌നേഹവും ബഹുമാനവും വൺവേ ട്രാഫിക് അല്ല, സുരേഷ് ഗോപിയെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു: എം ടി രമേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌നേഹവും ബഹുമാനവും വൺവേ ട്രാഫിക് അല്ല, സുരേഷ് ഗോപിയെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു: എം ടി രമേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 02:39 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സുരേഷ് ഗോപിക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ ഒരു വഷളനാക്കി ചിത്രീകരിക്കുവാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്. ഒരു മനുഷ്യനെ സാധിക്കുന്ന മാർഗ്ഗങ്ങളിലൂടെയെല്ലാം തേജോവധം ചെയ്യാൻ ശ്രമിക്കുകയാണ് ചിലർ. ബഹുമാനം, സ്‌നേഹം എന്നിവയൊന്നും വൺ വേ ട്രാഫിക് അല്ലായെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നടന്ന സംഭവത്തിലെ കൃത്യമായ നിലപാട് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും സത്യമറിയാം, അതുകൊണ്ട് തന്നെ കേസ് അതിന്റെ വഴിയ്‌ക്ക് നടക്കും. സുരേഷ് ഗോപി നടത്തുന്നത് സാമൂഹിക പ്രവർത്തനമാണ്. അതിൽ അദ്ദേഹം കക്ഷി-രാഷ്‌ട്രീയം കലർത്താറില്ല. സ്വന്തം കൈയിൽ നിന്നും കാശ് ചിലവഴിച്ച് മറ്റുള്ളവരെ സഹായിക്കുന്ന ഇത്തരത്തിൽ മറ്റൊരു വ്യക്തിയെ കേരളത്തിൽ താൻ കണ്ടിട്ടില്ല. എം.ടി. രമേഷ് പറഞ്ഞു.

കേരളത്തിൽ പാലസ്തീൻ വിഷയം ഉയർത്തി ധ്രുവീകരണത്തിനുള്ള ശ്രമമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. മുസ്ലിം വോട്ടുകൾ നേടാനുള്ള വിഷയമായി പാലസ്തീനെ മാറ്റുന്നു. രണ്ടു മുന്നണികളും തീവ്രവാദ ശക്തികളുടെ പിന്തുണ നേടാനാണ് ശ്രമിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മാത്രം റാലികൾ നടത്തുന്നു. ആസൂത്രിതമായിട്ടുള്ള മതധ്രുവീകരണം നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിപിഎമ്മും കോൺഗ്രസും തെക്കൻ കേരളത്തിൽ എന്തുകൊണ്ടാണ് ഹമാസ് അനുകൂല റാലി നടത്താൻ തയ്യാറാകാത്തതെന്നും എം ടി രമേഷ് ് ചോദിച്ചു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധിച്ചെങ്കിലും വീണ്ടും പലരും തല പൊക്കുന്നുണ്ട്. അവർക്ക് രംഗത്തുവരാൻ സിപിഎമ്മും കോൺഗ്രസും തന്നെയാണ് അവസരമൊരുക്കുന്നത്. സത്യത്തിൽ ഹമാസ് അനുകൂലികളുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് നിരോധിത സംഘടനയിലെ പ്രവർത്തകരാണ്. വോട്ടു ബാങ്കിനായി മുസ്ലീം പ്രീണനത്തിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോൾ മുന്നണികൾ നടത്തുന്നത്. ഇതൊക്കെ വലിയ അപകടത്തിലേക്ക് കേരളത്തെനയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച വിഷയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓരോ ആരാധനാലയങ്ങളുടെയും ചടങ്ങ് തീരുമാനിക്കുന്നത് ആരാധനാലയങ്ങളാണ്. അത് ബാഹ്യ ശക്തികൾ തീരുമാനിക്കുന്നതിൽ ബിജെപിക്ക് യോജിപ്പില്ലെന്നും ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ബിജെപി സ്വീകരിച്ചിട്ടുള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: Suresh Gopimt ramesh
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies