ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നവംബർ 10 വരെ സ്കൂളുകൾ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. അവധി നീട്ടിയതിനെ തുടർന്ന് ആറുമുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ വായുമലിനീകരണം മൂലം കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കും നവംബർ 5 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഡൽഹിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക 460 ആയതിനെ തുടർന്നാണ് അവധി നീട്ടിയത്.
വായുഗുണനിലവാര സൂചിക 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേയാണ് ഇന്നത്തെ നടപടി. വായുനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും അഞ്ഞൂറിനടുത്താണ്. കൂടാതെ അന്തരീക്ഷ മലിനീകരണം മൂലം ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികില്‍സ തേടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മാസ്കും കണ്ണടയുമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഡൽഹിയിൽമാസ്ക് ധരിക്കാത്തവർക്ക് തൊണ്ടയെരിച്ചിലും തൊണ്ടയടപ്പും കണ്ണിന് വലിയ അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.