കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ-വാതക സാന്നിധ്യം; പര്യവേഷണത്തിനൊരുങ്ങി ഒഎൻജിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ-വാതക സാന്നിധ്യം; പര്യവേഷണത്തിനൊരുങ്ങി ഒഎൻജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ-വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളിൽ വീണ്ടും പര്യവേഷണം നടത്തും. കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെ സംസ്ഥാനത്ത് 19 ബ്ലോക്കുകളിലാണ് ക്രൂഡോയിൽ-വാതക സാന്നിധ്യം സംശയിക്കുന്നത്. ഇവിടങ്ങളിലാണ് പര്യവേഷണത്തിന് കളമൊരുങ്ങുന്നത്. മുമ്പും ഈ ബ്ലോക്കുകളിൽ പര്യവേഷണം നടന്നിരുന്നെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല.

അടുത്തിടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ കൊല്ലത്തെ എണ്ണക്കിണറിൽ പര്യവേഷണം നടത്തിയിരുന്നു. ഇതും പൂർത്തിയാക്കിയില്ല. കൊല്ലം മേഖലയിൽ പര്യവേഷണത്തിനുള്ള ടെൻഡർ നേടിയത് ഓയിൽ ഇന്ത്യയാണ്. കൊടുങ്ങല്ലൂരിന് സമീപവും അസംസ്‌കൃത എണ്ണയുടെ സാന്നിദ്ധ്യം സംശയിച്ചിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ സാധിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് പൊതുമേഖല എണ്ണക്കമ്പനിയായ ഒഎൻജിസി ഇവിടെ നേരത്തെ നടത്തിയിരുന്ന പര്യവേഷണം അവസാനിപ്പിച്ചു.

കേരള-കൊങ്കൺ മേഖലയിൽ ക്രൂഡോയിൽ-വാതക പര്യവേഷണത്തിനുള്ള ലേലത്തിൽ പങ്കാളിയാകുമെന്ന് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. പര്യവേഷണ ദൗത്യങ്ങൾ നടപ്പിലാക്കുന്നതിന് രണ്ട് മുതൽ മൂന്ന് വർഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. 20,000 മീറ്റർ വരെ ആഴത്തിലാകും പര്യവേഷണം നടക്കുക. ആഴക്കടലിൽ പ്രത്യേക പ്ലാറ്റ്‌ഫോമുകൾ സ്ഥാപിച്ചാകും പര്യവേഷണം നടത്തുക.

ക്രൂഡോയിൽ-വാതക സാന്നിധ്യം ഉറപ്പിക്കാനാകുമോ എന്നത് സംബന്ധിച്ച പര്യവേഷണ നടപടികൾ ആദ്യ ഘട്ടത്തിൽ നടക്കും. കന്യാകുമാരി മേഖലകളിലും ഗൾഫ് ഓഫ് മാന്നാറിലും ഒഎൻജിസിയുടെ പര്യവേഷണം വൈകാതെ ആരംഭിക്കും. നിലവിൽ ഉപഭോഗത്തിനുള്ള 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Tags: fuelkerala
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies