തിരുവനന്തപുരം: ആരോടും ശത്രുത പുലർത്താത്ത ആളാണ് പിണറായി വിജയനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുംബത്തിൽ ആയത് കൊണ്ട് പറയുകയല്ല മികച്ച പൊതു പ്രവർത്തകനാണ് പിണറായി വിജയൻ. ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. കുടുംബത്തിലായും മികച്ച മാതൃകയാണ് പിണറായി വിജയനെന്നും റിയാസ് പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിണറായിയുടെ മരുമകൻ കൂടിയായ റിയാസിന്റെ പ്രതികരണം.
അദ്ദേഹത്തെ കുറിച്ച് ആര് എന്ത് പറഞ്ഞാലും ഞാൻ നല്ലത് പറയും. ഓരോ മനുഷ്യനേയും കെയർ ചെയ്യുന്ന ആളാണ്. ജീവിതചിട്ട ഒരു സംഭവം തന്നെയാണ്. ഇങ്ങനെ കുറെ മാതൃകൾ ഉണ്ട്. ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ പ്രതിച്ഛായ എന്നൊന്നില്ലാത്ത ആളാണ് പിണറായി വിജയനെന്നും റിയാസ് കൂട്ടിച്ചേർത്തു.