'സിംപിളായ നടൻ! അദ്ദേഹത്തിന്റെ പിന്തുണ മറക്കാനാകില്ല, ഇതുപോലെ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല'; ദിലീപിനെക്കുറിച്ച് വാചാലയായി തമന്ന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സിംപിളായ നടൻ! അദ്ദേഹത്തിന്റെ പിന്തുണ മറക്കാനാകില്ല, ഇതുപോലെ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല’; ദിലീപിനെക്കുറിച്ച് വാചാലയായി തമന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 05:50 pm IST
FacebookTwitterWhatsAppTelegram

ജനപ്രിയനായകൻ ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്രയ്‌ക്കായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിളങ്ങിയിട്ടുള്ള താരം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്.

ദിലീപിനെക്കുറിച്ചും ബാന്ദ്രയെക്കുറിച്ചും തമന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാന്ദ്ര തന്റെ പുതിയ തുടക്കമാണെന്നും ദിലീപിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും തമന്ന പറയുന്നു.

‘ദിലീപ് എന്ന നടൻ നൽകിയ പിന്തുണ എനിക്ക് മറക്കാൻ കഴിയില്ല. ഇതുപോലെ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല. വളരെ സിംപിളാണ്. ദയാ ശീലമുള്ളയാൾ. കൂടെയുള്ളവർക്ക് വേണ്ട പരിഗണന എപ്പോഴും കൊടുക്കും. സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. വളരെ പോസിറ്റീവ് വൈബ്‌സ് ആയിരുന്നു.

അനുഭവ സമ്പത്ത് ഏറെയുള്ള നടനാണ് ദിലീപ്. ഒപ്പം ജോലി ചെയ്യുന്നവർക്ക് വേണ്ട സ്ഥാനം കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എല്ലാവർക്കും ഒരുപോലെ ശോഭിക്കാൻ അവസരം കൊടുക്കാറുണ്ട്. സെറ്റിൽ എല്ലാവരെയും കംഫർട്ടാക്കാൻ ശ്രദ്ധിക്കുന്നു. ആദ്യ മലയാള സിനിമ ആയതിനാൽ ഭാഷ എനിക്കൊരു പ്രശ്‌നമായിരുന്നു. അതൊരു വെല്ലുവിളിയായി തോന്നി. എന്നാൽ ദിലീപും സഹതാരങ്ങളും വളരെയധികം പിന്തുണ നൽകി. അതിന്റെ ഫലം തീർച്ചയായും ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.’- തമന്ന വ്യക്തമാക്കി.

ബാന്ദ്ര മലയാളത്തിലെ ആദ്യ ചിത്രമാണ്. അതിനാൽ വളരെ ആകാംക്ഷയും ഉത്കണ്ഠയുമുണ്ടെന്നും പുതിയ തുടക്കമാണിത്, ബാന്ദ്ര തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു. മാത്രമല്ല മലയാളത്തിൽ ഇതുപോലെ ഒരവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു വേഷം തന്നതിന് സംവിധായകൻ അരുൺ ഗോപിക്ക് നന്ദി. നല്ലൊരു ടീമായിരുന്നു. വലിയ പ്രതീക്ഷയുണ്ട്, എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ബാന്ദ്രയെന്നും തമന്ന കൂട്ടിച്ചേർത്തു.

ദിലീപ്-അരുൺ ഗോപി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം നവംബർ 10-നാണ് റിലീസ് ചെയ്യുന്നത്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ് കോംബോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രതീക്ഷയും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഡോൺ കഥാപാത്രമായാണ് ദിലീപ് എത്തുക. സിനിമയുടെ മാസ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

Tags: DileepTamannaahBandraSUB
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies