തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ നാല് ഉദ്യോഗസ്ഥരെ കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ്. കെഎസ്ആർടിസിയിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മൂന്ന് പേരെ സോണൽ മാനേജർമാരായും ഒരാളെ ഹെഡ്ക്വാട്ടേഴ്സിലുമാകും നിയമിക്കുക.
പുതിയ നീക്കത്തിന് പിന്നാലെ കെഎസ്ആർടിസിയിൽ നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പോസ്റ്റ് ഒഴിവാക്കി. കെഎസ്ആർടിസി ഭരണ നിർവഹണത്തിന് വേണ്ടി കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡയറക്ടർബോർഡ് യോഗം ശുപാർശ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.