ഗാസ ; ഹമാസിന്റെ 2500 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം . കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ കത്തിയമർന്നത് .
ശനിയാഴ്ച രാത്രി മധ്യ ഇസ്രായേലിൽ ഹമാസ് നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയിരുന്നു . സൈറണുകൾ കേട്ട് ഇസ്രായേൽ പൗരന്മാർ വീടുകളിലേയ്ക്കും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കും മാറി . ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകളെ തടഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഹമാസിന്റെ ഗാസ തലവൻ യഹ്യ സിൻവാറിനെ തന്റെ സൈന്യം ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇസ്രായേൽ സൈന്യം (ഐഡിഎഫ്) ഹമാസ് ബറ്റാലിയനുകളെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്.അതേസമയം, ഇസ്രായേൽ സൈന്യത്തിന്റെ 6 പോസ്റ്റുകൾക്ക് നേരെ ഹിസ്ബുള്ള ആക്രമണം നടത്തി. ഇസ്രായേൽ സൈന്യവും തിരിച്ചടിച്ചു