വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ല; കേരളീയത്തിനെതിരെ തുറന്നടിച്ച് പി.ശ്യാംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ല; കേരളീയത്തിനെതിരെ തുറന്നടിച്ച് പി.ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 07:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വനവാസി വിഭാ​ഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ലെന്നും ദളിത്-വനവാസി സമൂഹങ്ങളെ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് കേരളാ സർക്കാർ നടത്തുന്നതെന്നും പി.ശ്യാംരാജ് തുറന്നടിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച കേരളീയം പരിപാടിയിലാണ് വനവാസി വിഭാ​ഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് പ്രദർശന വസ്തുവെന്നോണം അവതരിപ്പിച്ചത്.

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നുമുള്ള ഊരാളി സമുദായാംഗങ്ങളെ ഉൾപ്പെടെയാണ് കേരളീയം പരിപാടിയുടെ പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഇങ്ങനെ അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നത്. ആദിവാസിയുടെ കുടിലുകളും, ഏറുമാടങ്ങളും കൗതുകമുണർത്തുന്നു പോലും! ആ കൗതുകം കാണാൻ നിങ്ങൾ അവിടങ്ങളിൽ പോകണം, അല്ലാതെ തലസ്ഥാന നഗരിയിൽ പ്രദർശന വസ്തുക്കളാക്കുകയല്ല ചെയ്യേണ്ടത്. കേരളത്തിലെ ഏതു ഗോത്രവർഗ വിഭാഗങ്ങളാണ് നിങ്ങളുടെ സങ്കൽപത്തിൽ നിങ്ങൾ രചിച്ച കഥകളിലെപ്പോലെ വസ്ത്രം ധരിച്ച് നടക്കുന്നത്?

ഗുഹാ നിവാസികളായിട്ടുള്ള ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നും പിഎച്ച്ഡി ചെയ്യുന്ന വിനോദും സ്വതന്ത്ര്യ സമരവീരനായിരുന്ന തലയ്‌ക്കൽ ചന്തുവിന്റെ പിന്മുറക്കാരനായ പള്ളിയറ രാമേട്ടനുമെല്ലാം പ്രതിനിധാനം ചെയ്യുന്നൊരു സമൂഹത്തെ ഇന്നും ഇലയും മരത്തോലും ധരിച്ച്, കൂവി നടക്കുന്നൊരു സമൂഹമായി കേരളത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ആരുടെ താത്പര്യത്തിനനുസരിച്ചാണ്? ഏതൊരു വ്യക്തിക്കും സമൂഹത്തിനും ആത്മാഭിമാനം എന്നൊന്നുണ്ട്. നിങ്ങളുടെയധികാരം അതിനെ മുറിപ്പെടുത്താനുള്ള ലൈസൻസല്ല.

കേരളത്തിലെ ആദിവാസികൾക്ക് മഹത്തായൊരു ചരിത്രമുണ്ട്. തലമുറകൾ നീണ്ട പോരാട്ടത്തിന്റെ, നവോത്ഥാനത്തിന്റെ, ആത്മാഭിമാനത്തിന്റെ ചരിത്രം. ആ ചരിത്രം മറച്ച് വച്ച് ദളിത്-ആദിവാസി സമൂഹങ്ങളെ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകുക തന്നെ ചെയ്യും- പി.ശ്യാംരാജ് പ്രതികരിച്ചു.

Tags: P Shyam RajKeraleeyam 2023
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies