പിഎം കിസാൻ സമ്മാൻ യോജന; രാജ്യത്തെ മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം കിസാൻ സമ്മാൻ യോജന; രാജ്യത്തെ മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 04:24 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകാനൊരുങ്ങുന്നു. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന നടപടികൾ ആരംഭിച്ചു. ഡിസംബർ 31-നുള്ളിൽ മുഴുവൻ കർഷകർക്കും ക്രെഡിറ്റ് കാർഡ് എത്തിക്കാനാണ് നീക്കം.

കെസിസി വീടുകളിലേക്ക് എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര-മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാമ്പുകൾ നടത്തും. ഇതിന് പുറമെ കർഷകരെ നേരിട്ട് കണ്ടും ഡിസംബർ 31-നുള്ളിൽ കാർഡ് നൽകാനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. ക്യാമ്പുകൾ നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ബാങ്കുകൾ ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലേക്ക് നൽകണം.

ഇതുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചകളിലും റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കാർഡ് സ്വീകരിക്കാൻ താത്പര്യമില്ലാത്തവരുടെ പക്കൽ നിന്നും ഇതിന്റെ കാരണം രേഖാമൂലം വാങ്ങണം. കെസിസിയുടെ നേട്ടം കർഷകരെ കൃത്യമായി ധരിപ്പിക്കേണ്ടതിന്റെ ചുമതല ഉദ്യോഗസ്ഥർക്കാണെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിൽ 25 ലക്ഷം ആളുകളാണ് പിഎം കിസാനിൽ ഉൾപ്പെട്ടിട്ടുള്ളത്. കേന്ദ്രസർക്കാർ 1998-ൽ ആരംഭിച്ച കെസിസി മുഖേന നാല് ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1,60,000 രൂപ വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. എന്നാൽ വിള ഇൻഷുറൻസ് നിർബന്ധമാണ്. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രോത്സാഹനത്തിന് ധനസഹായം നൽകുന്ന പദ്ധതിയാണിത്.

പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപ ഇതിലൂടെ ലഭിക്കും. ആദായനികുതി നൽകുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, 20,000 രൂപയിൽ കൂടുതൽ വേതനം വാങ്ങുന്നവർ, ജനപ്രതിനിധികൾ എന്നിവർക്ക് പദ്ധതിയിൽ പങ്കാളിയാകാനാകില്ല. വിശദവിവരങ്ങൾ കൃഷി ഭവനിൽ നിന്ന് മനസിലാക്കാവുന്നതാണ്. അക്ഷയകേന്ദ്രം മുഖേന വ്യക്തമായ ഭൂരേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Tags: pm kisanCredit Card
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies