എയർ ഇന്ത്യ വിമാനം ബോംബ് വച്ച് തകർക്കുമെന്ന ഖാലിസ്ഥാൻ ഭീഷണി; ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദർശന വിലക്കേർപ്പെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യ വിമാനം ബോംബ് വച്ച് തകർക്കുമെന്ന ഖാലിസ്ഥാൻ ഭീഷണി; ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദർശന വിലക്കേർപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 08:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദർശന വിലക്ക്. നവംബർ 30 വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ റെഗുലേറ്ററി അതോറിറ്റി (ബിസിഎഎസ് )യാണ് അറിയിച്ചത്. ഖലിസ്ഥാൻ ഭീകരന്റെ ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

നവംബർ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി എയർഇന്ത്യ വിമാനം തകർക്കുമെന്നും സിഖ് സമൂഹം എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പന്നു പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. അതുകൂടാതെ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഫൈനൽ നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് നേരെയും പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത് ഏകദിന ക്രിക്കറ്റ് ഫൈനൽ അല്ലെന്നും ലോക ടെറർ കപ്പിന്റെ ഫൈനലാണെന്നുമാണ് വീഡിയോ സന്ദേശത്തിൽ പന്നു പറയുന്നത്. ഇതോടെയാണ് സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് സിവിൽ ഏവിയേഷൻ റെഗുലേറ്ററി അതോറിറ്റിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറപ്പെടുവിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെയും പഞ്ചാബിലെയും എയർപോർട്ട് ഓപ്പറേറ്റർമാരോട് താത്കാലിക സന്ദർശനത്തിനുളള എൻട്രി പാസ് നൽകുന്നത് നിർത്താനും ബിസിഎഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എയർപോർട്ടുകൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്‌സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ, വ്യോമയാന പരിശീലന കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് നേരെയും കേന്ദ്ര ഏജൻസികൾക്കും തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബിസിഎഎസ് വ്യക്തമാക്കി.

എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എസ്എൽപിസി പ്രോട്ടോക്കോളും ബിസിഎഎസ് നടപ്പിലാക്കി. രാജ്യത്തെ 161 വിമാനത്താവളങ്ങളിലും പ്രത്യേകിച്ച് ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ എസ്എൽപിസി പ്രോട്ടോക്കോൾ നിർബന്ധമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിമാനത്തിൽ കയറുന്നതിന് മുന്നേ യാത്രക്കാരെയും അവരുടെ ഹാൻഡ് ലഗേജുകളും സിഐഎസ്എഫിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചതിന് ശേഷം എയർലൈൻ സ്റ്റാഫ് അംഗങ്ങൾ വിശദമായ പരിശോധനയയ്‌ക്ക് വിധേയമാക്കിയിരിക്കണം. സുരക്ഷ വർദ്ധിപ്പിച്ചുളള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബിസിഎഎസ് കൈമാറി.

Tags: punjabDelhiairports
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies