മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു നജീബ് മരണപ്പെട്ടത്. കണ്ടെയ്നർ ലോറിയിൽ നിന്നും മറ്റൊരു ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെ ദേഹത്തേക്ക് വീഴുകയായിരുന്നു.