ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ; ഗവർണറെയും കക്ഷി ചേർക്കണമെന്ന് ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ; ഗവർണറെയും കക്ഷി ചേർക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 03:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരിനെതിരെയുളള ഗവർണറുടെ നിലപാടുകളെ തുടർന്ന് വീണ്ടും ഗവർണർക്കെതിരെ പോരിനൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിൻ മേലുളള അപ്പീലാണ് ഇപ്പോൾ സുപീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഗവർണർക്കെതിരെയുളള പ്രത്യേക അനുമതി ഹർജിയാണിത്. ഗവർണർക്കെതിരെ ഒരാഴ്ചയ്‌ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയിൽ ഗവർണറെ കക്ഷിചേർക്കണമെന്നും പറയുന്നു.

ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹർജിയിൽ പറയുന്നു.

നേരത്തെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ച വിമർശനങ്ങളെക്കാൾ കുറച്ചുകൂടി കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ സർക്കാർ ഗവർണർക്കെതിരെ ഉന്നയിക്കുന്നത്. 2022 നവംബറിലാണ് സർക്കാർ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഗവർണർക്ക് നിർദേശം നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി സർക്കാർ ഇതിനെതിരെ അപ്പീൽ നൽകിയിരുന്നില്ല. സമവായത്തിന്റെ സാധ്യത തേടുന്നതിനായിരുന്നു സർക്കാർ നിയമനടപടികൾ വൈകിപ്പിച്ചത്.

ഗവർണർ സർക്കാരിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ കോടതി വിധി അംഗീകരിച്ചതായി കണക്കാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഗവർണർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിയമപോരാട്ടമാണ് കേരളം സുപ്രീംകോടതിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Tags: Supreme Courtarif muhammad khanGovernerKERALA GOVERMENT
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies