മംഗലാപുരം : നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപാല കൃഷ്ണ വിഗ്രഹം കണ്ടെടുത്തു. മംഗലാപുരത്തിന് സമീപമുള്ള ബത്രബൈലു ഗ്രാമത്തിലാണ് സംഭവം. വിഗ്രഹത്തിന് 700 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നേരത്തെ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി ഗ്രാമവാസികൾക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ട് ക്ഷേത്രം പുനർനിർമ്മിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നതായി ബോൽത്തങ്ങാടി മുൻ താലൂക്ക് സെക്രട്ടറി മഞ്ചുനാഥ ശൈലൻ പറയുന്നു. എന്നാൽ നിലവിൽ ഈ സ്ഥലം ഒരു ഇസ്ലാം മത വിശ്വാസിയുടെ കൈവശമാണ് ഉണ്ടായിരുന്നത്. ഇത് ചില തർക്കങ്ങൾക്ക കാരണമായിരുന്നു എന്നാൽ ബോൽത്തങ്ങാടി എംഎൽഎ ആ ഹരീഷ് പുഞ്ച ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു.- ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സ്ഥലം എംഎൽ ഹരീഷ് പുഞ്ച കൂടി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. 20 സെന്റ് ഭൂമി ട്രെസ്റ്റ് കൈമാറുകയും ചെയ്തു. ഈ സ്ഥലത്തു നിന്നാണ് വിഗ്രഹം കണ്ടെടുത്തത്
ടിപ്പു സുൽ്ത്താന്റെ ആക്രമണത്തിലാണ് ഈ ഗോപാലക്ഷേത്രം തകർന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.തുടർന്ന് ക്ഷേത്രം വിസ്മൃതിയിലേക്ക് പോയി കാലങ്ങൾക്കിപ്പുറം ലക്ഷ്മണ ചെന്നപ്പാ എന്ന വ്യവസായി നിലവിലെ ക്ഷേത്ര ഭൂമിയുടെ പരിസരത്ത് 12 വർഷം മുന്നെ സ്ഥലം സ്വന്തമാക്കി .അദ്ദേഹത്തിന് ഒരു സ്വപ്ന ദർശനം, ഉണ്ടായി അദ്ദേഹത്തിന്റെ ഭൂമിയുടെ അടുത്തുള്ള വസ്തുവിനടിയിൽ ഒരു ഗോപാല കൃഷ്ണ വിഗ്രഹം ഉണ്ടെന്നായിരുന്നു ആ സ്വപ്നം. ഈ വാർത്ത അദ്ദേഹം ഗ്രാമവാസികളുമായി പങ്കു വച്ചു. തുടർന്ന് ഗ്രാമവാസികൾ ജ്യോത്സ്യനെ സമീപിക്കുകയും താംബൂല പ്രശ്നം വയ്ക്കുകയും ചെയ്തു. പ്രശ്നത്തിൽ പരിസരത്ത് ക്ഷേത്രം ഉണ്ടായിരുന്നു എന്ന് താംബൂലത്തിൽ തെളിഞ്ഞു.