ലണ്ടൻ: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അബ്രിട്ടനിലെ വിവിധ ഹിന്ദു സമൂഹങ്ങളുടെ ക്ഷിതാ മൂർത്തിയും. ഔദ്യോഗിക വസതിയായ പത്താം നമ്പർ ഡൗണിങ് സ്ട്രീറ്റിൽ അതിഥികളെ സ്വീകരിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രതിനിധികളെ അതിഥികളായി സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും ദീപാവലി ആഘോഷങ്ങളുടെ തുടക്കം. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങിൽ ഋഷി സുനക് പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലും വിപുലമായ രീതിയിലാണ് ദീപാവലി ആഘോഷങ്ങൾ നടക്കുക. നാട്ടിലെ ദീപാവലി ആഘോഷങ്ങൾക്കൊപ്പം തന്നെയാണ് ബ്രിട്ടണിലും ദീപാവലി ആഘോഷം. ബ്രിട്ടനിലെ നഗരങ്ങളിലെല്ലാം ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലും ഇതോടൊപ്പം വലിയ ആഘോഷങ്ങൾ നടക്കും.
ബ്രിട്ടണിലെ ഹിന്ദു സമൂഹത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത് ദീപാവലി ആഘോഷങ്ങളിലും പ്രകടമാണ്. കഴിഞ്ഞവർഷം സ്വന്തം വസതിക്കു മുന്നിൽ മൺചിരാതുകൾ തെളിയിച്ച് അതിഗംഭീരമായാണ് പ്രധാനമന്ത്രി ഋഷി സുനക് ദീപാവലി ആഘോഷിച്ചത്. ക്രിസ്മസ് കഴിഞ്ഞാൽ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലി മാറിക്കഴിഞ്ഞു. ബ്രിട്ടണിലെ ചില ഇടങ്ങളിൽ ദിപാവലി ദിനം സ്കൂളുകൾക്ക് അവധിയാണ്.