പത്താം ക്ലാസ് പാസായ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് തപാൽ വകുപ്പിൽ അവസരം. മധ്യപ്രദേശ് തപാൽ വകുപ്പിന് കീഴിൽ 11 ഒഴിവുകളാണുള്ളത്. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് 24 വരെ തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.
18-27 പ്രായക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസിക്ക് മൂന്ന് വർഷത്തെയും പട്ടികജാതി-പട്ടികവർഗക്കാർക്ക് അഞ്ച് വർഷത്തെയും വയസ് ഇളവ് ലഭിക്കും. ജനറൽ 05, എസ്.സി 02, എസ്.ടി 02, ഒബിസി-1, ഇഡബ്ല്യുഎസ്-1 എന്നിങ്ങനെയാണ് ഒഴിവുകളുളളത്. ലൈറ്റ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ലൈറ്റ്, ഹെവി മോട്ടോർ വാഹന ഡ്രൈവിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, മിനിമം മെക്കാനിക്കൽ പരിചയം ഉണ്ടായിരിക്കണം എന്നിവ നിർബന്ധമാണ്.
രണ്ട് ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിലൂടെയാകും നിയമനം. മോട്ടോർ മെക്കാനിസത്തിന്റെയും, ഡ്രൈവിങ്ങിന്റെയും പ്രാക്ടിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് പരീക്ഷ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് htps://www.indiapost.gov.in സന്ദർശിക്കുക.