ലക്‌നൗ: 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ദിനമായ ദീപാവലിയെ ആഘോഷമാക്കി ഉത്തർപ്രദേശ്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ അയോദ്ധ്യയിൽ ‘ദീപോത്സവം’ ആരംഭിച്ചു. ദീപക്കാഴ്ചയിൽ അയോദ്ധ്യ പകലായി മാറി. സരയൂ നദിയുടെ തീരങ്ങളിൽ 22 ലക്ഷത്തിലധികം മൺവിളക്കുകൾ ഒരേ സമയം തെളിച്ചത് ലോക റെക്കോർഡ് സൃഷ്ടിച്ചു.
ശ്രീരാമന്റെ 18 നിശ്ചലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ദീപോത്സവ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സാംസ്‌കാരിക മന്ത്രി ജയ് വീർ സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര അയോദ്ധ്യയിലെ ഉദയ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് രാംകഥ പാർക്കിലെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഘോഷയാത്രയിൽ സംബന്ധിച്ചു. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലും ഭക്തർ പ്രാർത്ഥന നടത്തി. -ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പുഷ്പവൃഷ്ടിയും നടന്നു.
#अयोध्या में पुनः स्थापित हुआ कीर्तिमान!
आध्यात्मिक नगरी श्री अयोध्या जी में #दीपोत्सव के पावन पर्व पर 22 लाख 23 हजार दीपों की श्रृंखला से पुनः विश्व रिकॉर्ड बनाया गया।
समस्त प्रदेशवासियों को हार्दिक बधाई!
जय जय #श्रीराम..#GuinnessWorldRecords #Deepotsav2023 #Ayodhya pic.twitter.com/ELw3eaSUIp
— UP Tourism (@uptourismgov) November 11, 2023
50 രാജ്യങ്ങളിൽ നിന്നുളള നയതന്ത്രപ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. ശ്രീരാമന്റെ പട്ടാഭിഷേക ചടങ്ങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മന്ത്രിമാരായ ജയ് വീർ സിംഗ്, രാകേഷ് സച്ചിൻ, ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം രാമകഥ പാർക്കിലെത്തി. ശ്രീരാമൻ, സീതാ ദേവി, ലക്ഷ്മണൻ,ഹനുമാൻ വസിഷ്ഠ ഗുരു എന്നിവർക്ക് പ്രാർത്ഥന നടത്തി. ആദരസൂചകമായി ചടങ്ങിൽ പങ്കെടുത്ത സന്യാസിമാരെ മുഖ്യമന്ത്രി ആദരിച്ചു. യോഗി ആദിത്യനാഥും ഗവർണര‍്‍ ആനന്ദി ബെൻ പട്ടേലും ചേർന്ന് അയോദ്ധ്യയിലെ ദീപോത്സവത്തെ ആസ്പദമാക്കി കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്തു.
The #UttarPradesh government achieves the 6th Guinness World Record by lighting 22,23,000 diyas on #Deepotsav at 51 ghats of Ayodhya, including the Ram Ki Paidi.#AyodhyaDeepotsav #AyodhyaDham #DeepotsavAyodhya2023 #Deepavali2023 #DeepotsavAyodhya2023 pic.twitter.com/sCwHuWYod9
— All India Radio News (@airnewsalerts) November 11, 2023
14 വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെയും ഭാര്യ സീതയുടെയും സഹോദരൻ ലക്ഷ്മണന്റെയും ഐതിഹാസിക മടങ്ങിവരവ് ചിത്രീകരിക്കുന്ന കലാകാരന്മാരെ വഹിച്ചുകൊണ്ടുള്ള രഥം വലിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും പങ്കെടുത്തു.
दूसरे उपमुख्यमंत्री नहीं दिख रहे, @kpmaurya1 छुट्टी पर हैं क्या?#AyodhyaDeepotsav #OBC #shudra pic.twitter.com/lI1H8ALZVQ
— I-N-D-I-A (@sharad52963397) November 11, 2023
ലങ്ക കീഴടക്കി ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ ജനങ്ങൾ ദീപം തെളിച്ച് സ്വീകരിച്ചതിനെ ദീപാവലി ഓർമ്മിപ്പിക്കുന്നുവെന്ന് മന്ത്രി ജയ് വീർ സിംഗ് പറഞ്ഞു. അയോദ്ധ്യ ഇന്ത്യയുടെ രത്നമാണ്, ഈ ആഘോഷത്തിൽ നിന്ന് പുറപ്പെടുന്ന സാംസ്‌കാരിക സന്ദേശം ആഗോളതലത്തിൽ പ്രതിധ്വനിക്കും, സനാതന സംസ്‌കാരത്തിന്റെ സത്ത ആഗോള തലത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.