സനാതന സംസ്‌കാരത്തിന്റെ സത്ത ആ​ഗോള തലത്തിലെത്തപ്പെടും; പ്രകാശപൂരിതമായി രാമരാജ്യം; ആഘോഷത്തിൽ പങ്കുച്ചേർന്ന് 50 രാജ്യങ്ങളിലെ പ്രതിനിധികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന സംസ്‌കാരത്തിന്റെ സത്ത ആ​ഗോള തലത്തിലെത്തപ്പെടും; പ്രകാശപൂരിതമായി രാമരാജ്യം; ആഘോഷത്തിൽ പങ്കുച്ചേർന്ന് 50 രാജ്യങ്ങളിലെ പ്രതിനിധികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 06:15 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ദിനമായ ദീപാവലിയെ ആഘോഷമാക്കി ഉത്തർപ്രദേശ്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ അയോദ്ധ്യയിൽ ‘ദീപോത്സവം’ ആരംഭിച്ചു. ദീപക്കാഴ്ചയിൽ അയോദ്ധ്യ പകലായി മാറി. സരയൂ നദിയുടെ തീരങ്ങളിൽ 22 ലക്ഷത്തിലധികം മൺവിളക്കുകൾ ഒരേ സമയം തെളിച്ചത് ലോക റെക്കോർഡ് സൃഷ്ടിച്ചു.

ശ്രീരാമന്റെ 18 നിശ്ചലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ദീപോത്സവ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സാംസ്‌കാരിക മന്ത്രി ജയ് വീർ സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര അയോദ്ധ്യയിലെ ഉദയ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് രാംകഥ പാർക്കിലെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഘോഷയാത്രയിൽ സംബന്ധിച്ചു. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലും ഭക്തർ പ്രാർത്ഥന നടത്തി. -ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പുഷ്പവൃഷ്ടിയും നടന്നു.

#अयोध्या में पुनः स्थापित हुआ कीर्तिमान!

आध्यात्मिक नगरी श्री अयोध्या जी में #दीपोत्सव के पावन पर्व पर 22 लाख 23 हजार दीपों की श्रृंखला से पुनः विश्व रिकॉर्ड बनाया गया।

समस्त प्रदेशवासियों को हार्दिक बधाई!

जय जय #श्रीराम..#GuinnessWorldRecords #Deepotsav2023 #Ayodhya pic.twitter.com/ELw3eaSUIp

— UP Tourism (@uptourismgov) November 11, 2023

50 രാജ്യങ്ങളിൽ നിന്നുളള നയതന്ത്രപ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. ശ്രീരാമന്റെ പട്ടാഭിഷേക ചടങ്ങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. ​ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മന്ത്രിമാരായ ജയ് വീർ സിം​ഗ്, രാകേഷ് സച്ചിൻ, ചീഫ് സെക്രട്ടറി ദുർ​ഗാ ശങ്കർ മിശ്ര തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം രാമകഥ പാർക്കിലെത്തി. ശ്രീരാമൻ, സീതാ ദേവി, ലക്ഷ്മണൻ,ഹനുമാൻ വസിഷ്ഠ ​ഗുരു എന്നിവർക്ക് പ്രാർത്ഥന നടത്തി. ആദ​രസൂചകമായി ചടങ്ങിൽ പങ്കെടുത്ത സന്യാസിമാരെ മുഖ്യമന്ത്രി ആദരിച്ചു. യോ​ഗി ആദിത്യനാഥും ​ഗവർണര‍‍്‍ ആനന്ദി ബെൻ പട്ടേലും ചേർന്ന് അയോദ്ധ്യയിലെ ദീപോത്സവത്തെ ആസ്പദമാക്കി കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്തു.

The #UttarPradesh government achieves the 6th Guinness World Record by lighting 22,23,000 diyas on #Deepotsav at 51 ghats of Ayodhya, including the Ram Ki Paidi.#AyodhyaDeepotsav #AyodhyaDham #DeepotsavAyodhya2023 #Deepavali2023 #DeepotsavAyodhya2023 pic.twitter.com/sCwHuWYod9

— All India Radio News (@airnewsalerts) November 11, 2023

14 വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെയും ഭാര്യ സീതയുടെയും സഹോദരൻ ലക്ഷ്മണന്റെയും ഐതിഹാസിക മടങ്ങിവരവ് ചിത്രീകരിക്കുന്ന കലാകാരന്മാരെ വഹിച്ചുകൊണ്ടുള്ള രഥം വലിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും പങ്കെടുത്തു.

दूसरे उपमुख्यमंत्री नहीं दिख रहे, @kpmaurya1 छुट्टी पर हैं क्या?#AyodhyaDeepotsav #OBC #shudra pic.twitter.com/lI1H8ALZVQ

— I-N-D-I-A (@sharad52963397) November 11, 2023

ലങ്ക കീഴടക്കി ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ ജനങ്ങൾ ദീപം തെളിച്ച് സ്വീകരിച്ചതിനെ ദീപാവലി ഓർമ്മിപ്പിക്കുന്നുവെന്ന് മന്ത്രി ജയ് വീർ സിംഗ് പറഞ്ഞു. അയോദ്ധ്യ ഇന്ത്യയുടെ രത്നമാണ്, ഈ ആഘോഷത്തിൽ നിന്ന് പുറപ്പെടുന്ന സാംസ്‌കാരിക സന്ദേശം ആഗോളതലത്തിൽ പ്രതിധ്വനിക്കും, സനാതന സംസ്‌കാരത്തിന്റെ സത്ത ആ​ഗോള തലത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: DIWALIDeepotsav
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies