കോട്ടയം: അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീനടത്താണ് സംഭവം. പുതുവയൽ സ്വദേശി ബിനു (49) മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പാമ്പാടി പോലീസ് സ്ഥലത്തെത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് പോലീസ് പറഞ്ഞു.