ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശേഷം ക്യാപ്റ്റന്‍ ബാബര്‍ അസം പാകിസ്താനിലെത്തി. ഇതിനിടെ കുറച്ച് ആരാധകര്‍ ബാബറിന് പിന്തുണയുമായി വിമാത്താവളത്തില്‍ എത്തി.
‘കിംഗ് ബാബര്‍ നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, വെല്‍ക്കം ബാക്ക്’-എന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുറത്തേക്ക് വന്ന ബാബറിനൊപ്പം കുറച്ചുപേര്‍ സെല്‍ഫിയും എടുക്കുന്നുണ്ട്. ലോകകപ്പില്‍ നിറംമങ്ങിയ ബാബറിന് ഒരു അര്‍ദ്ധശതകം മാത്രമാണ് നേടാനായത്.
ഇന്ത്യ, അഫ്ഗാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക എന്നിവരോട് തോറ്റാണ് 1992ന് ശേഷം കിരീടം എടുക്കാനെത്തിയവര്‍ പുറത്തായത്. നെതര്‍ലന്‍ഡ്,ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരോടാണ് പാകിസ്താന്‍ ജയിച്ചത്.
KING arrived in his kingdom !#BabarAzam
pic.twitter.com/HjYJJw6QTF— ZAINI 🇵🇰 (@Zaini_16) November 13, 2023
“>