ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. 540 ഗ്രാം ഹെറോയിനാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. അമൃത്സറിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസമായി അതിർത്തി സുരക്ഷാ സേനയും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത്സറിലെ പ്രദേശങ്ങളിൽ മയക്കുമരുന്ന് സംഘം കറങ്ങി നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധന ആരംഭിച്ചു. പ്രതികളിൽ നിന്നും 540 ഗ്രാം മയക്കുമരുന്നും മോതിരം പോലെയുള്ള ഒരു ലോഹ വസ്തുവും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ഇന്നലെ ബാരോപാൽ ഗ്രാമത്തിൽ നടത്തിയ അന്വേഷണത്തിൽ ചൈന നിർമ്മിതിയായ ക്വാഡ്‌കോപ്റ്റർ ഡ്രോണും കണ്ടെത്തിയിരുന്നു. ഗ്രാമത്തിലെ നെൽവയലിൽ നിന്നും ക്വാഡ്‌കോപ്റ്റർ DJI Mavic 3 മോഡൽ ഡ്രോണാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.