കാസർകോട്: പൊയിനാച്ചി-ബന്തടുക്ക റോഡിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കർണാടക രാമനാഥപുരം സ്വദേശികളായ ഡ്രൈവർ ധനുഷ്, ശശാങ്ക് എന്നിവരാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പുളുവഞ്ചിക്കും ആനക്കല്ലിനും ഇടയിലുള്ള പുന്നക്കാലിലെ വളവിൽ വച്ചായിരുന്നു സംഭവം.
രാമനാഥപുരത്ത് നിന്നും എത്തിയ ലോറി കാഞ്ഞങ്ങാട് സാധനം ഇറക്കി തിരികെ മടങ്ങവെയായിരുന്നു അപകടം. വളവ് തിരിയവെ മുൻഭാഗം റോഡിൽ കുത്തിനിവർന്ന ലോറി റോഡിന് പുറത്തേക്ക് മറിയുകയായിരുന്നു. ബ്രേക്ക് പ്രവർത്തിക്കാഞ്ഞതാണ് അപകടത്തിന് കാരണമായത്. രാവിലെ ഒമ്പതരയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തി.