പൂർണമായും തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന ചിത്രം; സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി ഈ വാരം തിയറ്ററുകളിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൂർണമായും തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന ചിത്രം; സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി ഈ വാരം തിയറ്ററുകളിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

കന്നട സിനിമയിൽ ഈ അടുത്ത് ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ. കന്നഡ യുവതാരം രക്ഷിത് ഷെട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഇതിൽ സൈഡ് എ സെപ്റ്റംബർ ഒന്നിന് തിയറ്ററുകളിൽ എത്തി. ആഴ്ചകൾക്ക് ശേഷം ചത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. 17 ന് ചിത്രം തിറ്ററുകളിലെത്തും. നിലവിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി യുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടിയും നായികയായ ചൈത്രാ ആചാറും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 777 ചാർലി എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും കിട്ടിയ വലിയ സ്വീകാര്യതക്ക് രക്ഷിത് ഷെട്ടി നന്ദി അറിയിച്ചു. ഒടിടിയിൽ റിലീസ് ആയ സപ്ത സാഗര ദാച്ചേ എല്ലോ മലയാളം പതിപ്പ് മികച്ച പ്രേക്ഷക പ്രതികരണം നേടി. പ്രേക്ഷകന് പൂർണ്ണമായും തിയേറ്റർ എക്‌സ്പീരിയൻസ് ലഭിക്കുന്ന ചിത്രമായിരിക്കും സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്നും രക്ഷിത് അഭിപ്രായപ്പെട്ടു. ടോബി എന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് കിട്ടിയ വൻ സ്വീകാര്യതയ്‌ക്ക് നടി ചൈത്രാ ആചാർ നന്ദി പ്രകടിപ്പിച്ചു.


‘വീഡിയോ റിവ്യൂകൾ പലപ്പോഴും സിനിമയെ ബാധിക്കാറുണ്ട്, എഴുത്തുകൾ ആയി വരുന്ന റിവ്യൂകൾ ആവശ്യമുള്ളവർ മാത്രം പോയി വായിക്കുകയും വീഡിയോ റിവ്യൂകളിൽ പലപ്പോഴും സിനിമയുടെ കാതലായ വശങ്ങളും കഥാംശങ്ങളും വെളിപ്പെടുത്തി അത് റീൽ ആയി ഷെയർ ചെയ്യപ്പെടുമ്പോൾ സിനിമയെ അത് ബാധിക്കാറുണ്ടെന്നും രക്ഷിത് പറഞ്ഞു. റിവ്യൂകൾ സിനിമയെ എത്തരത്തിൽ ബാധിക്കും എന്ന് മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സപ്ത സാഗരദാച്ചേ എല്ലോ നവംബർ 17 ന് കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണം ചെയ്യുന്നത്. സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി മലയാളം ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു മില്യണിൽ പരം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചത്. സിനിമയിലെ ആദ്യ ഭാഗം ആമസോൺ പ്രൈമിൽ മലയാളത്തിൽ ലഭ്യമാണെന്നും കാണാത്തവർ സൈഡ് ബി കാണുന്നതിന് മുന്നോടിയായി സപ്ത സാഗരദാച്ചേ എല്ലൊ സൈഡ് എ കാണമെന്നും രക്ഷിത് ഷെട്ടി അഭ്യർത്ഥിച്ചു.

പരംവാഹ് പിക്‌ചേഴ്‌സിന്റെ ബാനറിൽ രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ഹേമന്ത് എം. റാവു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ. ആചാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ചരൺ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി, എഡിറ്റിംഗ് സുനിൽ എസ്. ഭരദ്വാജ്, തിരക്കഥ ഹേമന്ത് എം. റാവു,ഗുണ്ടു ഷെട്ടി, ശബ്ദ മിശ്രണം എം.ആർ.രാജാകൃഷ്ണൻ, ആർട്ട് ഡയറക്ടർ ഉല്ലാസ് ഹൈദൂർ എന്നിവർ നിർവ്വഹിക്കുന്നു.പി ആർ ഓ പ്രതീഷ് ശേഖർ.

Tags: SUBRAKSHIT SHETTYSAPTA SAGARADACHE ELLOCHAITHRA ACHAR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies