മസ്കറ്റ്: ഒമാനിൽ നിന്ന് മയക്കു മരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികൾ പിടിയിലായി. 55 കിലോയിൽ അധികം ഹാഷിഷ്, 16 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 4,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവയാണ് പ്രവാസികളിൽ നിന്ന് പിടികൂടിയത്. കടത്താൻ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാർഡ് പോലീസ് ഈ മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിയിലായ മൂന്ന് പ്രവാസികളും ഏഷ്യാക്കാരാണെന്ന് പോലീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണ്.