കോഴിക്കോട്: കണ്ണപുരം പാലത്തിന് സമീപം വാഹനാപകടം. കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ചിരുന്ന വടകര സ്വദേശി ബിന്ദുവാണ് മരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ബസിലെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന പത്മരാജൻ , ഉത്തര എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.